News One Thrissur
Updates

ജയിലില്‍ നിന്ന് മോചിതനായ അബ്ദുല്‍ റഹീം ജന്മനാട്ടില്‍ തിരികെയെത്തി

കോഴിക്കോട്: 20 വര്‍ഷത്തെ ജയില്‍ വാസത്തിനൊടുവില്‍ സൌദി ജയിലില്‍ നിന്ന് മോചിതനായ അബ്ദുല്‍ റഹീം ജന്മനാട്ടില്‍ തിരികെയെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂരില്‍ വിമാനമിറങ്ങിയത്. സ്വീകരിക്കാന്‍ നാട്ടുകാരും സ്‌നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു.എല്ലാവര്‍ക്കും നന്ദിയെന്ന് അബ്ദുല്‍ റഹീം പ്രതികരിച്ചു.

2006ലാണ് സൌദി ബാലന്റെ മരണത്തെ തുടര്‍ന്ന് അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. റഹീമിന്റെ മോചനത്തിനായി ലോക മലയാളികള്‍ സമാഹരിച്ചത് 34 കോടി രൂപയാണ്.ദിയാധനം നല്‍കിയാണ് മോചനം സാധ്യമായത്. 2024 ജൂലൈയില്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു. മലയാളിക്കായി ഈ ബലിപെരുന്നാൾ സമ്മാനിച്ചത് ഇരട്ടിമധുരമുള്ള സന്തോഷ നിമിഷങ്ങളാണ്.നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കരുണ നിറഞ്ഞ അനേകം ഹൃദയങ്ങളും കൈകോർത്തപ്പോൾ, അബ്ദുറഹീം ഇന്ന് വീണ്ടും സ്വന്തം ഉമ്മയുടെ സ്നേഹച്ചൂടിലേക്ക് മടങ്ങിയെത്തി. പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ തകർന്നുപോയ ജീവിതത്തെ വീണ്ടും പിടിച്ചുനിർത്താൻ, പ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസത്തോടെ കാത്തുനിന്ന റഹീമിന്റെ മനസ്സിന്റെ ശക്തിയും ഈ വിജയത്തിന് പിന്നിലുണ്ട്. ഇത് ഒരു മനുഷ്യന്റെ മടങ്ങിവരവ് മാത്രമല്ല ലോകത്തിന് മുന്നിൽ മലയാളിയുടെ സ്നേഹവും ഐക്യവും ഹൃദയ വിശാലതയും ഒരിക്കൽ കൂടി തെളിയിച്ച ചരിത്ര നിമിഷമാണ്.

Related posts

കലാഭവൻ നവാസിൻ്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു; പോസ്റ്റുമോർട്ടം ഇന്ന്

Sudheer K

ലോറി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു

Sudheer K

തൃശൂർ മുൻ മേയർ എം.കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

Sudheer K

Leave a Comment

error: Content is protected !!