തൃപ്രയാർ : വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ അശ്വതി – ഭരണി മഹോത്സവം ജനുവരി 25, 26, 27 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25 ന് വൈകീട്ട് 5ന് ചമയപ്രദർശനം, 7ന് ഗാനമേള. 26 ഉത്സവദിവസം രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം 10.30 ന് ശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് 4.30ന് 7 ആനളെ അണി നിരത്തിയുള്ള കൂട്ടിയെഴുന്നള്ളിപ്പ്, പാക്കത്ത് ശ്രീകുട്ടൻ തിടമ്പേറ്റും. ആ സ്ഥാന വിദ്വാൻ മേള ശ്രീപൂനാരി ഉണ്ണികൃഷ്ണനും പനങ്ങാട്ടിരി മോഹനൻ മാരാരും പട്ടിപ്പറമ്പ് വിജയനും 180 ൽ പരം വാദ്യകലാകാരൻമാരും അണി നിരക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യവും ചെണ്ടമേളവും. 6.30 ന് നിറമാല, ദീപാരാധന, 7.30 ന് വർണ്ണമഴ, 7.45 ന് കേളി, തായമ്പക, 8 ന് നൃത്തോത്സവം. 27 പുലർച്ചെ 2.30 ന് താലപ്പൊലിയോടു കൂടിയുള്ള എഴുന്നള്ളിപ്പ്, രാവിലെ 8 മുതൽ ദാരിയൻ, കാളി, മൂക്കൻ ചാത്തൻ, കാളകളി എന്നിവയുണ്ടാകും. ഷിനോദ് കുട്ടൻപാറൻ, സുദർശൻ കുട്ടംപറമ്പത്ത്, മോഹൻദാസ് ഇത്തിക്കാട്ട്, പീതാംബരൻ കുറുക്കൻപര്യ, ഹിറോഷ് തൃവേണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
previous post
