വാടാനപ്പിള്ളി: പഞ്ചായത്ത് ഹിന്ദു ഏകതാസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ആർ എസ് എസ് ജില്ലാ സംഘചാലക് ഇ..ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. മധുസൂദനൻ പള്ളിയാന അധ്യക്ഷത വഹിച്ചു. എ.വി.ശരൺ, പ്രദീപ് പണ്ടാരത്തിൽ എന്നിവർ സംസാരിച്ചു. ശങ്കര മംഗലം ദേവസ്വം പ്രസിഡന്റ് മധുസൂധനൻ പള്ളിയാന ചെയർമാൻ ആയും എ.വി. ശരൺ ജനറൽ കൺവീനർ ആയും പ്രദീപ് പണ്ടാരൻ ട്രഷറർ ആയും 101 അംഗ കമ്മിറ്റി രൂപീകരിച്ചു . വാടാനപ്പിള്ളി പഞ്ചായത്തിലെ വിവിധ ഹിന്ദു സമുദായ സംഘടനകൾ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു .
