News One Thrissur
Updates

പുത്തൻപീടികയിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു.

അന്തിക്കാട്: 818 നമ്പർ സർവ്വീസ് സഹകരണ സംഘത്തിൻ്റെ രണ്ടാമത്തെ നീതി മെഡിക്കൽസ് പുത്തൻപീടിക പോസ്റ്റോഫീസിന് സമീപം പ്രവർത്തനമാരംഭിച്ചു.15 ലക്ഷം രൂപ ചിലവഴിച്ച് സജ്ജീകരിച്ച നീതീ മെഡിക്കൽസ്
തിങ്കളാഴ്ച്ച രാവിലെ നടന്ന ചടങ്ങിൽ സി പി ഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി വി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് ടി ജി ദിലീപ് കുമാർ അധ്യക്ഷനായി. ജനപ്രതിനിധികളായ ഏ വി ശ്രീവത്സൻ, സി എൽ ജോബി, സി പി ഐ എം ലോക്കൽ സെക്രട്ടറിമാരായ
കെ വി രാജേഷ്, പി ആർ ഷിബു, വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻപീടിക യൂണിറ്റ് പ്രസിഡൻ്റ് എം പി അജയൻ, ഇ ജി ഗോപാലകൃഷ്ണൻ, സംഘം സെക്രട്ടറി ഐ എസ് ശോണിമ. എന്നിവർ സംസാരിച്ചു.

ഇംഗ്ലീഷ് മരുന്നുകൾ 12 ശതമാനം മുതൽ 50 ശതമാനം വരെ വില കുറവിൽ ലഭ്യമാകും.നിലവിൽ അന്തിക്കാട് സംഘം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സിൽ നിന്ന് 2025 ൽ 9 ലക്ഷം രൂപയുടെ വില കുറവിൻ്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകിയതായി സംഘം പ്രസിഡൻറ് പറഞു.

Related posts

മുറ്റിച്ചൂരിൽ വ്യാപാരികൾ ഓണാഘോഷം നടത്തി.

Sudheer K

കുട്ടൻ അന്തരിച്ചു

Sudheer K

കൈപ്പമംഗലത്ത് മദ്യ വിൽപ്പന: 9 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!