പുത്തൻപീടിക: സെന്റ് ആന്റണീസ് ദേവാലയത്തിലെ വി.അന്തോണീസിന്റെയും വി.സെബസ്ത്യാനോസിന്റെയും ഉണ്ണീശോയുടെ ദർശനത്തിന്റെയും സംയുക്ത തിരുനാൾ 2026 ജനുവരി 1 വിപുലമായി ആഘോഷിക്കും. രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാനയ്ക്ക് ഫാ. തേജസ്സ് കുന്നപ്പിള്ളി മുഖ്യ കാർമ്മികനാകും. ഫാ.തോമാസ് പൂപ്പാടി തിരുനാൾ സന്ദേശം നൽകും. വൈകീട്ട് 4 ന് ദിവ്യബലി, തിരുനാൾ പ്രദക്ഷിണം തുടർന്ന് നവവത്സര അമ്പ്. പരിപാടികൾക്ക് വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി ,അസി.വികാരി ഫാ. ജോഫിൻ അക്കരപ്പട്ടേക്കൽ ,കൈക്കാരന്മാരായ ജോബി ചിറമൽ ,ജോൺസൻ മാങ്ങൻ, ആന്റണി ഐനിക്കൽ ,സിജോ ,കൺവീനർ ജോയ് അരിമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.
