News One Thrissur
Updates

ഇരട്ടത്തലയുമായി പിറന്ന പശുക്കുട്ടി കൗതുകമായി.

തൃപ്രയാർ: ഇരട്ടതലയുമായി പിറന്ന പശുക്കുട്ടി നാട്ടുകാർക്ക് കൗതുകമായി. നാട്ടിക എസ്എന്‍ കോളേജിന് കിഴക്ക് ചിരിയാട്ട് ഗണേശന്റെ വീട്ടിലെ പശുവിന്റെ രണ്ടാം പ്രസവത്തിലാണ് ഇരട്ടത്തലയുള്ള പശുക്കുട്ടി പിറന്നത്. തിങ്കളാഴ്ച വൈകീട്ടാണ് പശു പ്രസവിച്ചത്.

വെറ്ററിനറി ഡോക്ടറെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. രണ്ട് തലയുള്ള മൂരിക്കുട്ടിക്ക് രണ്ട് വായ, രണ്ടു ചെവി, നാല് കണ്ണ് എന്നിവയുണ്ട്. രണ്ട് തലയുടെ ഭാരം കാരണം പശുക്കുട്ടിക്ക് എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പശുക്കുട്ടിക്ക് പാല്‍ കറന്ന് വായില്‍ ഒഴിച്ചുകൊടുക്കുകയാണ് ഗണേശനും ഭാര്യയും. ഗണേശനും ഉഷക്കും 30 വര്‍ഷമായി പശു വളര്‍ത്തലുണ്ട്. നിരവധി പേര്‍ പശുക്കുട്ടിയെ കാണാന്‍ എത്തുന്നുണ്ട്.

Related posts

മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ജനുവരി ഒന്നിന്; കലാപരിപാടികൾ 22 മുതൽ

Sudheer K

ജമീല അന്തരിച്ചു.

Sudheer K

തൃശൂർ നഗരത്തില്‍ അർധരാത്രിയില്‍ നടുറോഡില്‍ മദ്യലഹരിയില്‍ ചാഴൂർ സ്വദേശിനിയായ യുവതിയുടെ ഭീകരാന്തരീക്ഷം

Sudheer K

Leave a Comment

error: Content is protected !!