News One Thrissur
Updates

ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി വല്ലച്ചിറയില്‍ എല്‍ഡിഎഫിന് ഭരണം

വല്ലച്ചിറ: ഗ്രാമപഞ്ചായത്ത് ബിജെപി ഒന്നാം വാർഡ് മെമ്പര്‍ അനിത ശൈലേന്ദ്രൻ്റെ വോട്ട് അസാധുവായതോടെ എല്‍ഡിഎഫിലെ രമ പ്രകാശന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വല്ലച്ചിറയില്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ആറും, എന്‍ഡിഎക്ക് ആറും സീറ്റ് വീതമായിരുന്നു. യുഡിഎഫിന് നാല് സീറ്റ് മാത്രമാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനത്തെക്ക് നടന്ന വോട്ടെടുപ്പില്‍ എല്‍ഡിഎഫിന് ആറ് വോട്ട് ലഭിച്ചു. എന്നാല്‍ ബിജെപിയിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതോടെ ബിജെപിക്ക് അഞ്ച് വോട്ടായി ചുരുങ്ങുകയും പ്രസിഡന്റായി സിപിഎമ്മിലെ രമ പ്രകാശന്‍ തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. സിപിഐയിലെ തിലകൻ മാലിപറമ്പിലാണ്
വൈസ് പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.

Related posts

വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവം: ഒന്നാം സമ്മാനം നേടുന്ന എല്ലാ കുട്ടികൾക്കും പുരസ്‌കാരം നൽകും

Sudheer K

മണലൂർ മുൻ പഞ്ചായത്ത് മെമ്പർ തോമസ് അന്തരിച്ചു.

Sudheer K

അന്തിക്കാട് പുത്തൻ കോവിലകം റോഡ് പൊളിച്ചിട്ടതു മൂലം ദുരിതത്തിലായി നാട്ടുകാർ; പ്രശ്നത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ

Sudheer K

Leave a Comment

error: Content is protected !!