News One Thrissur
Updates

അവിണിശ്ശേരിയിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ; ബിജെപിക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും

അവിണിശ്ശേരി : ഗ്രാമ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യു. ഡി.എഫിനു ലഭിച്ചു. വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാലാണ് നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണ സാരഥ്യം കൈയിലുറപ്പിച്ചത്. ആറാം വാർഡ് അംഗം റോസ് ലി ലിജോയ് പ്രസിഡൻ്റായും വൈസ് പ്രസിഡൻ്റായി രണ്ടാം വാർഡ് അംഗം ബിജെപിയിലെ പി.എൻ. സുനിൽകുമാറും തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.
ഇത്തവണ തെരഞ്ഞെടുപ്പിൽ ഇഞ്ചോട് ഇഞ്ച് പോരാട്ടങ്ങൾക്ക് ഒടുവിലാണ് ബിജെപിക്കൊപ്പം തുല്യ ഭൂരിപക്ഷ വിജയം യുഡിഎഫിന് നേടാനായത്. നറുക്കെടുപ്പിൻ്റെ ഭാഗ്യ ബലത്തിൽ യു.ഡി.എഫ് ഭരണംതിരിച്ചു പിടിച്ചതും ചരിത്ര നിയോഗമായി. കഴിഞ്ഞ 10 വർഷമായി ബിജെപിയാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. സംസ്ഥാനത്ത് ബിജെപിക്ക് ഭരണം ലഭിച്ച ആദ്വ പഞ്ചായത്തു കൂടിയാണ് അവിണിശ്ശേരി.

 

Related posts

തൃശ്ശൂർ പൈങ്കുളത്ത് ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു.

Sudheer K

ക്ഷേത്രത്തിൽ തൊഴാൻ എത്തിയ18 കാരിയെ കയറി പിടിച്ച കേസിൽ പൂജാരിക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

Sudheer K

തളിക്കുളത്ത് വയോധികയെ ആക്രമിച്ച് സ്വർണ്ണവളകൾ കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!