കാഞ്ഞാണി : കാരമുക്ക് ഒഫൻ്റേഴ്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ മൂന്നാം വാർഷീകാഘോഷം ഈ മാസം 27ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രോഗ്രാം കമ്മറ്റി ചെയർമാൻ ബിനോൾപോൾ, കൺവീനർ ഷനിൽ ഗണസു, സെക്രട്ടറി ഒ.കെ. ശശി,എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 31 വർഷം മുമ്പ് രൂപവത്ക്കരിച്ച ക്ലബിൻ്റെ പ്രവർത്തനം നിലച്ചതോടെ മൂന്ന് വർഷം മുമ്പ് വീണ്ടും പ്രവർത്തന സജമാക്കുകയായിരുന്നു. ഇപ്പോൾ നൂറോളം പ്രവർത്തകരുണ്ട്. വാർഷികം പ്രമാണിച്ച് രണ്ട് പേർക്ക് ചികിത്സാ സഹായം നൽകും. ജില്ല പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിമെഡൽ നേടിയ വിജിൽ വിദ്യാസാഗറിനെ ആദരിക്കും. ഗായകർ അണിനിരക്കുന്ന മ്യൂസിക് നൈറ്റും ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു . കാലാ കായിക രംഗത്ത് പുതുതലമുറയെ വളർത്തി കൊണ്ടുവരുവാനും കാരുണ്യ രംഗത്ത് പ്രവർത്തനം ശക്തമാക്കാനുള്ള ഇടപെടൽ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.കാരമുക്ക് എൻ. എൻ. ജി. എസ് സ്കൂൾ മൈതാനത്ത് 27ന് രാത്രി ഏഴിന് ക്ലബ് പ്രസ്ഡൻ്റ് സുഭാഷ് ചന്ദ്രൻ വാഴപ്പിള്ളി വാർഷീകാഘോഷം ഉദ്ഘാടനം ചെയ്യും
previous post
