തൃപ്രയാർ: എൽ.ഡി.എഫ് നാട്ടിക നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പെരിങ്ങോട്ടുകര ശാന്തിപാലസ് ഓഡിറ്റോറിയത്തിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലം ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിൽക്കും,വർഗ്ഗ വഞ്ചകരെ നാട്ടിക ഒറ്റപ്പെടുത്തും എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ വർഗ്ഗീയ ശക്തികളെ ഇടതുപക്ഷം ചെറുത്തുതോൽപ്പിച്ചു. സർവ്വ മേഖലയിലും വികസനം കൊണ്ടുവന്നു.അത് അനുഭവിച്ച ജനങ്ങൾ ഇടതുപക്ഷത്തെ കൈവിടില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.സി.പി.എം ചേർപ്പ് ഏരിയ കമ്മിറ്റി സെക്രട്ടറി എ.എസ്.ദിനകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്.സുനിൽകുമാർ, സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ഷാജൻ, ടി.ആർ.രമേഷ്കുമാർ, യു.കെ.ഗോപാലൻ, മോഹനൻ അന്തിക്കാട്, പി.ആർ.വസന്തൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗീത ഗോപിക്ക് കൺവെൻഷനിൽ സ്വീകരണം നൽകി. ഇടതുപക്ഷ മുന്നണി നേതാക്കളായ പി.ആർ. വർഗ്ഗീസ്,ഷീല വിജയകുമാർ, കെ.പി.സന്ദീപ്, സി.ആർ.മുരളീധരൻ, കെ.എം.കിഷോർകുമാർ, കെ.കെ.ജോബി,ഷീന പറയങ്ങാട്ടിൽ, എ.വി.ശ്രീവത്സൻ,വി.ഡി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.തുടർ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി എ.എസ്. ദിനകരൻ (പ്രസിഡൻ്റ്) കെ പി സന്ദീപ് (സെക്രട്ടറി) കെ.കെ.ജോബി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.എൽ ഡി എഫ് കൺവീനർ കെ.എം.ജയദേവൻ സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.എം.കിഷോർകുമാർ നന്ദി പറഞ്ഞു.
previous post
