News One Thrissur
Updates

കാഞ്ഞാണിയിൽ റോഡ് കയ്യേറി തെരുവ് നായകൾ; യാത്രക്കാർ ദുരിതത്തിൽ

കാഞ്ഞാണി: തെരുവ് നായ്ക്കൾ കാരണം കാഞ്ഞാണിയിൽ എത്തുന്ന യാത്രക്കാർ ദുരിതത്തിൽ. സംസ്ഥാന പാതയിൽ പൊതുവെ ഗതാഗത തിരക്കേറിയ കാഞ്ഞാണി സെന്ററിൽ നായ്ക്കൾ കാരണം വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ശല്യമായിരിക്കുകയാണ്.

മാർക്കറ്റിലും ബസ് സ്റ്റ‌ാൻഡ് പരിസരത്തും അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകൾ നിരവധിയാണ്. കഴിഞ്ഞ ദിവസം രാവിലെ റോഡിൽ കിടന്നും ഓടിയും നായ്ക്കൾ കളി തുടങ്ങിയതോടെ വാഹനങ്ങ ളും നിർത്തിയിടേണ്ടി വന്നു. ഗതാഗതം നിയന്ത്രിക്കാൻ നിൽക്കുന്ന ഹോം ഗാർഡിനും നായ്ക്കൾ തലവേദനയാണ്. ഇരുപതിൽ അധികം നായ്ക്കൾ കാഞ്ഞാണി സെന്ററിൽ മാത്രം അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കടകളിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും ബസ്സിറങ്ങി നടക്കുന്നവരും നായ ശല്യത്തിൽ വലഞ്ഞി രിക്കുകയാണ്.

Related posts

ജയ അന്തരിച്ചു.

Sudheer K

ശ്രീനിവാസൻ അന്തരിച്ചു.

Sudheer K

കുമാരൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!