കാഞ്ഞാണി: കുടുംബ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ സ്വർണ്ണമാല നഷ്ടപ്പെട്ടു.
കാരമുക്ക് മഞ്ചാടി ചിറക്കാപ്പ് കൊല്ലാട്ട് ചിറയത്ത് രുദ്രമാല ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ടു തകർത്താണ് ഭഗവതിക്ക് അണിഞ്ഞിരുന്ന രണ്ട് പവന്റെ സ്വർണ്ണമാല മോഷണം നടത്തിയത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രം തുറക്കാൻ ശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അന്തിക്കാട് എസ് ഐ
എം അഫ്സലിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
previous post
next post
