News One Thrissur
Updates

വ്യാപാരി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

എടത്തിരുത്തി: വളം വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്തിരുത്തി കുമ്പളപറമ്പിനടുത്ത് തേക്കാനത്ത് മാത്യൂസ് (51) ആണ് മരിച്ചത്. ചൊവ്വ രാവിലെ എട്ടു മണിയോടെ വീട്ടുപറമ്പിലെ കുളത്തിലാണ് ഇദ്ദേഹം വീണുകിടക്കുന്ന നിലയിൽ വീട്ടുകാർ കാണുന്നത്. കയ്യും കാലും കെട്ടിയ നിലയിലായിരുന്നു, ഉടൻ തന്നെ കാട്ടൂർ കരാഞ്ചിറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എടത്തിരുത്തി മാർക്കറ്റിൽ വളം വ്യാപാരി ആയിരുന്നു ഇദ്ദേഹം, ആത്മഹത്യ ആണെന്നാണ് പോലീസ് നിഗമനം. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

Related posts

പുത്തൻപീടിക സെൻ്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രരചന ക്യാമ്പ്

Sudheer K

റോസി അന്തരിച്ചു.

Sudheer K

ആറാട്ടുപുഴ ക്ഷേത്രത്തിൽ വിദ്യാരംഭം

Sudheer K

Leave a Comment

error: Content is protected !!