News One Thrissur
Updates

വീട്ടിലിരുന്ന് പത്താം ക്ലാസ്സ് പരീക്ഷ എഴുതി അനീഷ

തളിക്കുളം: സംസ്ഥാനത്ത് ആദ്യമായി സ്വന്തം വീട്ടിൽ പത്താംതരം പരീക്ഷ എഴുതിയ വിദ്യാർത്ഥിയായി തളിക്കുളം സ്വദേശി അനീഷ. ശനിയാഴ്ച ആരംഭിച്ച സംസ്ഥാന സാക്ഷരതാ മിഷൻ്റെ പത്താം തരം തുല്യത പരീക്ഷയാണ് അനിഷ സ്വന്തം വീട്ടിലിരുന്ന് എഴുതി ചരിത്രത്തിൽ ഇടം നേടിയത്. മസ്‌കുലാർ ഡിസ്ട്രോഫി ബാധിച്ച തളിക്കുളം കൊപ്രക്കളം സ്വദേശി പണിക്കവീട്ടിൽ അഷറഫിൻ്റെ മകൾ അനീഷക്ക് വേണ്ടിയാണ് വീട്ടിലെ മുറി പരീക്ഷ ഹാളാക്കി മാറ്റിയത്. ശനിയാഴ്ച രാവിലെ 9.40 നായിരുന്നു പരീക്ഷ. മാതാവ് ഫാത്തിമയുടെ സാന്നിദ്ധ്യത്തിൽ ഹാജർ ബുക്കിൽ ഒപ്പ് വെച്ച ശേഷം പരീക്ഷ പേപ്പർ നൽകി. രാവിലെ മലയാളം പരീക്ഷയായിരുന്നു. ഉച്ചക്ക് ശേഷം ഹിന്ദിയും. വൈകീട്ട് നാലിനാണ് ഇന്നത്തെ പരീക്ഷ കഴിഞ്ഞത്. ആദ്യ രണ്ട് പരീക്ഷകളും എളുപ്പമായിരുന്നെന്ന് പരീക്ഷ എഴുതിയ ശേഷം അനീഷ പറഞ്ഞു. ഈ മാസം 18 നാണ് പരീക്ഷ സമാപിക്കുക. മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച അനീഷക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ പ്രത്യേക ഉത്തരവിലാണ് ഇവർക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാൻ സാധിച്ചത്. പ്രത്യേക കേസായി പരിഗണിച്ചാണ് അനുമതി നൽകിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. അനീഷയുടെ അപേക്ഷ സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമീഷണറുടെ ശിപാർശയുടെയും അടിസ്ഥാനത്തിലാണ് സർക്കാർ പരിശോധിച്ച് തീരുമാനമെടുത്തത്. പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്താൻ വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷ ഹാളിന് സമാനമായി സജ്ജീകരിക്കുകയായിരുന്നു. മുറിയിൽ വിദ്യാർഥിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരത്തെ അനീഷയുമായി മന്ത്രി ശിവൻകുട്ടി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. തളിക്കുളം പഞ്ചായത്തിലെ 12-ാ വാർഡിൽ താമസിക്കുന്ന അനീഷയുടെ അവസ്ഥ 2020-ൽ ഇപ്പോഴത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത വോട്ട് ചോദിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് അറിയുന്നത്. 2023ൽ അനീഷക്ക് ഏഴാം ക്ലാസ് തുല്യത പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാക്ഷരത മിഷൻ അനുമതി നൽകിയിരുന്നു. എഴുത്തിനോടായി പിന്നെ കമ്പം. 2021ലെ ലോക ഭിന്നശേഷി ദിനത്തിൽ സാമൂഹിക നീതി വകുപ്പ് നടത്തിയ ‘ഉണർവ്​’ എന്ന ഓൺലൈൻ മത്സരത്തിൽ അനീഷ എഴുതിയ കഥക്ക് തൃശൂർ ജില്ലയിൽ ഒന്നാം സമ്മാനം ലഭിച്ചു. 2023ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃക വ്യക്തി എന്ന വിഭാഗത്തിൽ സംസ്ഥാന ഭിന്നശേഷി അവാർഡും ലഭിച്ചു. തുടർന്നാണ്പത്താംതരം തുല്യത പരീക്ഷ എഴുതാൻ പഠനം ആരംഭിച്ചത്. ഇതിനാണ് വീട്ടിൽ സൗകര്യമൊരുക്കിയത്. അഷറഫിന് അനീഷയടക്കം നാലു മക്കളാണ്. രണ്ടാമത്തെ മകൻ ആഷിക്കിനും എട്ട് വയസുള്ളപ്പോൾ ഇതേ രോഗം വന്നിരുന്നു. ഇതോട പഠനം നിർത്തിയിരുന്നു. രോഗം മൂർജിച്ച ആഷിക്ക് ആറ് വർഷം മൂന്ന് മരിച്ചു. ആഷിക്കിൻ്റെ അഞ്ച് വയസിന് താഴെയുള്ള സഹോദരി അനീഷക്കും എട്ട് വയസുള്ളപ്പോഴാണ് മൂന്നിൽ പഠിക്കുമ്പോൾ രോഗം വന്നത്. എന്നിട്ടും അഞ്ചാം ക്ലാസ് വരെ പഠനത്തിന് പോയിരുന്നു. നടക്കാൻ പ്രയാസം മൂലം അഞ്ചിൽ പഠനം നിർത്തി. പിന്നിടാണ് തുലൃത പരീക്ഷക്കായി പഠനം ആരംഭിച്ചത്. ആഷിക്കിനാണ് രോഗം ആദ്യം ബാധിച്ചത്. ആഷിഫ് , ആരിഫ് എന്നി രണ്ട് സഹോരങ്ങളും അനിഷക്കുണ്ട്. ഫാത്തിമയാണ് മാതാവ്.

Related posts

അരിമ്പൂരിലെ നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ ഇന്ന് തുറക്കും.

Sudheer K

ഗുരുവായൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ ഒക്ടോബർ 27ലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു.

Sudheer K

ചരിത്രക്കുതിപ്പിൽ സ്വർണം; ഒറ്റയടിക്ക് വർദ്ധിച്ചത് 2400 രൂപ

Sudheer K

Leave a Comment

error: Content is protected !!