അരിമ്പൂർ : 101 ലക്ഷം രൂപ ചിലവിൽ നവീകരിച്ച അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റേയും നാലേകാൽ കോടി രൂപയിലധികം ചിലവിൽ ബിഎംബിസി നിലവാരത്തിൽ നിർമിച്ച വെളുത്തൂർ വിളക്കുമാടം റോഡിൻ്റെയും ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11 ന് മന്ത്രി കെ. എൻ ബാലഗോപാൽ നിർവഹിക്കുമെന്ന് അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ വൈസ് പ്രസിഡൻ്റ് സി.ജി സജീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് റോഡ് ഇത്തരം ആധുനിക രീതിയിൽ നിർമിക്കുന്നത്. ബജറ്റിൽ വക കൊള്ളിച്ച തുകയും മുഖ്യമന്ത്രിയുടേയും എം.എൽ.എയുടേയും തനതു ഫണ്ടും ഉപയോഗിച്ചാണ് രണ്ടര കിലോമീറ്ററിലധികം നീളത്തിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായ റോഡ് നിർമിച്ചത്. മുൻ എംഎൽഎ എൻ.ഐ. ദേവസിക്കുട്ടിയുടെ പേരിൽ ആധൂനിക രീതിയിലാണ് കമ്മ്യൂണിറ്റി ഹാൾ നിർമിച്ചത്. പൂർണ്ണമായി എയർ കണ്ടിഷൻ ചെയ്തതാണ് കമ്മ്യൂണിറ്റി ഹാൾ. ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിക്കുമെന്ന് പഞ്ചായത്ത് ജനപ്രതിനിധികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് അംഗങ്ങളായ ശോഭ ഷാജി, കെ.രാഗേഷ്, ഷിമി ഗോപി എന്നിവരും പങ്കെടുത്തു
