കാഞ്ഞാണി: വടക്കേ കാരമുക്ക് സെൻ്റ് ആൻ്റണീസ് ദേവാലയത്തിലെ വിശുദ്ധ അന്തോണീസിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്‌ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ ആഘോഷത്തിന് തുടക്കമായി വെള്ളിയാഴ്ച വൈകീട്ട് നടന്ന ദീപലങ്കാരം സ്വിച്ച് ഓൺ കർമ്മം തൃശൂർ അതിരൂപത ചാൻസലർ റവ. ഫാ. ഡോമിനിക് തലക്കോടൻ നിർവഹിച്ചു. ഇന്നും നാളെയുമാണ് തിരുനാൾ. ശനി രാവിലെ 6.15 ന് ആഘോഷമായ ദിവ്യബലിയർപ്പണത്തിന് ശേഷം യൂണിറ്റുകളിലേക്ക് അമ്പ്, വള, കിരീടം എന്നി വെഞ്ചിരിച്ച് നൽകും. വൈകീട്ട് 6ന് കണ്ടശ്ശാംകടവ് ഫൊറോന വികാരി വെരി. റവ. ഫാ. റാഫേൽ ആക്കമറ്റത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ലദീഞ്ഞ്, നൊവേന, കൂട് തുറക്കൽ ശുശ്രൂഷയും തുടർന്ന് യൂണിറ്റുകളിൽനിന്നുള്ള അമ്പ്, വള, കിരീടം എഴുന്നള്ളിപ്പും നടക്കും. ഞായർ തിരുനാൾ ദിനത്തിൽ രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് വെരി റവറൻ്റ് ഫാ. രാജു അക്കര (ഡയറക്ടർ, സെന്റ്. ജോസഫ് മെൻറൽ കെയർ ഹോം, പുല്ലഴി) മുഖ്യ കാർമ്മികത്വം വഹിക്കും. റവ. ഫാ. ഡിയോൺസ് കാട്ടിളപീടിക കപ്പൂച്ചിൻ (അസ്സീസി ഭവൻ, കൊന്നക്കുഴി) തിരുനാൾ സന്ദേശം നല്‌കും. ഉച്ച കഴിഞ്ഞ് 4 ന് ദിവ്യബലിക്ക് ശേഷം ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും തുടർന്ന് ബാൻ്റ് പെർഫോർമൻസും ഉണ്ടാകും. നവംബർ 10 ന് വൈകീട്ട് 5.30 ന് ഇടവകയിൽ നിന്നും മണ്മറഞ്ഞുപോയ പൂർവ്വികരെ അനുസ്‌മരിച്ച്കൊണ്ടുള്ള ദിവ്യബലിയും പ്രാർത്ഥനാ ശുശ്രൂഷയും 7 ന് മ്യൂസിക് ഫ്യൂഷൻ നൈറ്റും ഉണ്ടായിരിക്കും. ക്ഷേമ പ്രവർത്തങ്ങളുടെ ഭാഗമായി, ജാതി മത വ്യത്യാസമില്ലാതെ ഇടവക അതിർത്തിയിലുള്ള ഡയാലിസിസ് നടത്തുന്ന രോഗികൾക്ക് ഒരു ഡയാലിസിസിനുള്ള സംഖ്യ കൈമാറും അതോടൊപ്പം തന്നെ തുടർചികിൽസക്കുള്ള സഹായ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്
നവംബർ 30 ന് ഇടവകദിനമായി ആഘോഷിക്കുന്ന അവസരത്തിൽ സമൂഹത്തിലെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുകയും, ഇടവകാംഗങ്ങളുടെ കലാപരിപാടികളും നടക്കും
വികാരി, റവ. ഫാ.പ്രതീഷ് കല്ലറക്കൽ ട്രസ്റ്റിമാരായ അരിമ്പൂർ വെറങ്ങൻ റപ്പായി ഗബ്രിയേൽ, വടക്കേത്തല കറുത്തേടത്ത് പറമ്പിൽ വർക്കി ബെന്നി, തെറ്റയിൽ ദേവസ്സി അരുൺ, ജനറൽ കൺവീനർ ആൻ്റണി നീലങ്കാവിൽ, ജോയിൻ്റ് കൺവീനർ ജിൻസ് പള്ളിക്കുന്നത്ത്, പബ്ലിസിറ്റി കൺവീനർ അമൽ ജെയിംസ് എന്നിവർ നേതൃത്വം നൽകി.
