News One Thrissur
Updates

മോഷ്ടിച്ച സ്വർണ്ണമാലകളുമായി തമിഴ്നാട് സ്വദേശിനികൾ പിടിയിൽ.

കുന്നംകുളം: മോഷ്ടിച്ച സ്വർണ്ണമാലകൾ ഉൾപ്പെടെയുള്ള വസ്തുക്കളുമായി തമിഴ്നാട് സ്വദേശിനികൾ കുന്നംകുളം പോലീസിന്റെ പിടിയിൽ.
തമിഴ്നാട് മധുരൈ ചിന്താമണി സ്വദേശികളായ കാവ്യ (39), പൂജ (29) എന്നിവരെയാണ് കുന്നംകുളം സബ് ഇൻസ്പെക്ടർ വൈശാഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് കുന്നംകുളം നഗരത്തിലെ മലായ ഗോൾഡിനു മുൻപിൽ സംശയാസ്പദമായ രീതിയിൽ കണ്ട തമിഴ്നാട് സ്വദേശിനികളെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരുടെയും മൊഴികൾ സംശയം തോന്നിയതോടെ വനിതാ പോലീസെത്തി നടത്തിയ പരിശോധനയിൽ ഇരുവരുടെയും കയ്യിൽ കരുതിയ ബാഗിൽ നിന്ന് ചെറിയ പേഴ്സുകൾ കണ്ടെത്തുകയും പേഴ്സിൽ മൂന്നോളം സ്വർണ്ണമാലകളും പണവും മറ്റു രേഖകളും കണ്ടെത്തി.
പേഴ്സിൽ നിന്ന് കുറുമാൽ സ്വദേശിനിയായ മഞ്ജുളയുടെ രേഖകൾ കണ്ടെത്തിയതോടെ
ഇവരുമായിബന്ധപ്പെട്ടപ്പോഴാണ് പേഴ്സ് മോഷണം പോയതാണെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരും നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വൈദ്യ പരിശോധനക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

Related posts

മതിലകത്ത് ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ ദമ്പതികൾ അറസ്റ്റിൽ

Sudheer K

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

Sudheer K

നാട്ടികയിൽ വീണ്ടും വാഹനാപകടം: ടാങ്കര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് വലപ്പാട് സ്വദേശി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!