News One Thrissur
Updates

പിഎംശ്രീ ഒപ്പിടൽ: സിപിഎം, ബിജെപി രഹസ്യ അജണ്ട പുറത്തായെന്ന് – ടി.എൻ. പ്രതാപൻ

വാടാനപ്പള്ളി : ഘടക കക്ഷികളെപ്പോലും മാറ്റി നിർത്തി പി .എം . ശ്രീ പദ്ധതിയിൽ എൽ. ഡി. എഫ് സർക്കാർ ഒപ്പിട്ടതു മൂലം സി. പി. എം, ബി.ജെ.പി രഹസ്യ അജണ്ട പുറത്തായെന്ന് കോൺഗ്രസ് നേതാവ് ടി. എൻ. പ്രതാപൻ . യു. ഡി. എഫ് വാടാനപ്പള്ളി പഞ്ചായത്ത് കമ്മറ്റിസംഘടിപ്പിച്ച ജനരോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി .പി . എമ്മിന് സി. പി. ഐ യെക്കാൾ പ്രിയം ബി. ജെ .പി യോടാണ്. അതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പി .എം . ശ്രീ പദ്ധതി. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ നേതൃത്വം നൽകുന്ന എൽ. ഡി. എഫ്, ഫണ്ട്‌ കിട്ടാൻ ഏത് നാണം കെട്ട വഴിയും സ്വീകരിക്കാൻ ശ്രമിക്കുമ്പോൾ അതിനെ യു. ഡി. എഫ്. അവസാന ശ്വാസം വരെയും എതിർത്ത് തോൽപ്പിക്കുമെന്നും പ്രതാപൻ മുന്നറിയിപ്പു നൽകി.യു. ഡി. എഫ് പഞ്ചായത്ത് ചെയർമാൻ അഡ്വ: എം .എ . മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ സനൗഫൽ മുഖ്യാതിഥിയായിരുന്നു.യു. ഡി. എഫ്. കൺവീനർ സിദിഖുൽ അക്ബർ, ഡി.സി ‘സി’ ജനറൽ സെക്രട്ടറി സി. എം. നൗഷാദ്, മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്‌, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ. എസ്. ദീപൻ മാസ്റ്റർ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ പി. എം. ശരീഫ്, നേതാക്കളായ എ .എ . മുഹമ്മദ് ഹാഷിം, ഗിൽസ തിലകൻ, രജനി കൃഷ്ണാനന്ദ്, രേഖ അശോകൻ, കെ. വി. സിജിത്ത്, സി. എം. ശിവപ്രസാദ്, വി .എം . മുഹമ്മദ്‌ സമാൻ, പി. ഡി. ബെന്നി, ഐ. പി. പ്രഭാകരൻ, എ .എച്ച് ഹർഷാദ്,വി. സി. ഷീജ, താഹിറ സാദിക്ക്,സുഗാന്ധിനി ഗിരീഷ്, സുനിൽ വാലത്ത്,എം. എൽ. സെബാസ്റ്റ്യൻ, സി. എം. രഘുനാഥ്‌, എ .എം. ഹർഷാദ്, ഹംസ, എന്നിവർ സംസാരിച്ചു.

Related posts

ഭാസ്കരൻ അന്തരിച്ചു.

Sudheer K

നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള പണി സാമഗ്രികൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Sudheer K

തങ്കമണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!