വെങ്ങിണിശ്ശേരി : സെൻ്ററിൽ നിന്ന് കോടന്നൂരിലേക്ക് പോകുന്ന റോഡ് തകർച്ചയിൽ. വർഷങ്ങളായി മഴ പെയ്താൽ വെള്ളക്കെട്ട് നിറഞ്ഞ് കുണ്ടും കുഴിമായി കിടക്കുന്ന റോഡിലൂട യാത്ര ചെയ്യേണ്ട അവസ്ഥയാണ് ഇവിടത്തുകാർക്കെന്ന് നാട്ടുകാർ പറഞ്ഞു. പൊതുമരാമത്ത് റോഡുകൾ മെക്കാഡം ടാറിംങ്ങ് നടത്തി ഉന്നത നിലവാരത്തിലേക്ക് ഉയർത്തുമ്പോൾ ഇവിടെ റോഡുകളോടുള്ള അധിക്യതരുടെ അവഗണന തുടരുകയാണ്. അയ്കുന്ന് പാണ്ഡവഗിരി ക്ഷേത്രം, സ്വകാര്യ പബ്ലിക് സ്ക്കൂൾ, വെങ്ങിണിശേരി പള്ളി എന്നിവടങ്ങളിലേക്കും പോകുന്ന പ്രധാന വഴിയാണിത്. റോഡിനോട് ചേർന്ന് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. റോഡിൻ്റെ തകർച്ചയ്ക്കെതിരെ കോൺഗ്രസ് പാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ശയനപ്രദക്ഷിണ സമരവും നടത്തിയിരുന്നു. തകർന്ന റോഡിൻ്റെ പുരോഗതിക്കായി നാട്ടുകാരുടെ കാത്തിരിപ്പും നീളുകയാണ്.
