News One Thrissur
Updates

അരിമ്പൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അന്തിക്കാട് സ്വദേശിക്ക് പരിക്ക്

അരിമ്പൂർ : സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരനെ തെറിപ്പിച്ചിട്ട ശേഷം അപകടമുണ്ടാക്കിയ കാർ നിർത്താതെ കടന്നു കളഞ്ഞതായി പരാതി. സ്കൂട്ടർ യാത്രക്കാരനായ അന്തിക്കാട് സ്വദേശി എടക്കളത്തൂർ ഫ്രാൻസിസിനെ (52) പരിക്കുകളോടെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച ഉച്ചക്ക് 1 മണിയോടെ കുന്നത്തങ്ങാടിയിലുള്ള സുഹൃത്തിൻ്റെ വീട്ടിലേക്ക് നെൽവിത്ത് വാങ്ങുന്നതിനായി സ്കൂട്ടറിൽ പോകുകയായിരുന്നു ഫ്രാൻസിസ്. നാലാംകല്ല് പെട്രോൾ പമ്പിന് സമീപം വച്ച് ഫ്രാൻസിസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പുറകിലൂടെ പാഞ്ഞെത്തിയ കാർ ആദ്യം ഇടതു വശത്തു കൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയും പിന്നീട് വലതു വശത്തു കൂടി കയറി വന്ന് സ്കൂട്ടറിൽ ഇടിച്ച ശേഷം വീണ്ടും സ്കൂട്ടറിൽ ഇടിച്ചതോടെ താൻ റോഡിലേക്ക് തെറിച്ച് വീണതായി ഫ്രാൻസിസ് അന്തിക്കാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അപകട ശേഷം കാർ നിർത്താതെ പോയി. കൈയ്ക്കും കാലിനും പരിക്കേറ്റ ഫ്രാൻസിസിനെ സ്വകാര്യ ആംബുലൻസ് പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്.

Related posts

മാലിന്യത്തിൽ ഒരു പവന്റെ സ്വർണ്ണ മോതിരം: ഉടമയെ കണ്ടെത്തി നൽകി അരിമ്പൂരിലെ ഹരിത കർമ്മ സേന അംഗം.

Sudheer K

അബ്ദുള്ള കുട്ടി അന്തരിച്ചു

Sudheer K

രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി പ്രസംഗം:ബിജെപി നേതാവ് പ്രിന്റു മഹാദേവൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!