തൃശൂർ: സ്വകാര്യ ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവൻ അറസ്റ്റിൽ. ചൊവ്വാഴ്ച വൈകിട്ട് 7.30 യോടെ ബിജെപി നേതാക്കൾക്കൊപ്പം പ്രിൻ്റു മഹാദേവൻ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഒളിവിലായിരുന്ന പ്രിൻ്റു മഹാദേവിനെ തേടി ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരൻ്റെ വീട്ടിലും ചൊവ്വാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. സമീപ ജില്ലകളിലേക്ക് കൂടി പോലീസ് പരിശോധന വ്യാപിപ്പിച്ചതോടെ ബിജെപി നേതാവ് പേരാമംഗലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ 26 ന് സ്വകാര്യ ന്യൂസ് ചാനൽ ചർച്ചക്കിടെയായിരുന്നു ബിജെപി വക്താവായ പ്രിന്റു മഹാദേവ് രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയത്.രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്നായിരുന്നു പരാമർശം. കലാപാഹ്വാനം,സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ,എന്നിവ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്
