തൃപ്രയാർ: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിവന്ന പ്രവാസികളെയും ഉൾപ്പെടുത്തുക, ക്ഷേമനിധി പെൻഷൻ മുടക്കമില്ലാതെ കൊടുക്കുക, മടങ്ങിയെത്തിയ പ്രവാസികൾക്ക് തൊഴിൽ സംവരണം ഉറപ്പുവരുത്തുക,
ക്ഷേമനിധിയിൽ അംഗമല്ലാത്ത 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കുക, പെൻഷൻ തുക 5000 രൂപയാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
പ്രവാസി കോൺഗ്രസ്സ് തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് ബിജു അമ്പഴക്കാടൻ ഉദ്ഘാടനം നിർവഹിച്ചു, ബ്ലോക്ക് പ്രസിഡൻ്റ് വാസൻ ആന്തുപറമ്പിൽ അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി മുനീർ ഇടശ്ശേരി, ജില്ലാ വൈസ് പ്രസിഡൻ്റ് എം.എം ഇക്ബാൽ, ട്രഷറർ ഇ.എം ബഷീർ സെക്രട്ടറിമാരായ എം.എ സലിം, ബാബു കുന്നുങ്ങൾ, ബ്ലോക്ക് ഭാരവാഹികളായ വാസൻ കോഴിപറമ്പിൽ,
ടി. യു സുഭാഷ്ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻ്റുമായ അബ്ദുൾ കാദർ തളിക്കുളം, റസ്സൽ നാട്ടിക, അബൂബക്കർ വലപ്പാട്, ലൂയിസ് താണിക്കൽ താന്ന്യം, സിദ്ധാർത്ഥൻ കളത്തിൽ അന്തിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
previous post
