News One Thrissur
Updates

അസ്മാബി കോളേജിന് സമീപം കെഎസ് യു – എസ്എഫ്ഐ സംഘർഷം

കൊടുങ്ങല്ലൂർ: പി വെമ്പല്ലൂർ അസ്മാബി കോളേജിനടുത്ത് യൂത്ത്‌കോണ്‍ഗ്രസ് – കെഎസ്‌യു- എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ സംഘര്‍ഷം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് നാലരയോടെ കോളേജിനടുത്തുള്ള ഒരു ബേക്കറിയില്‍ വെച്ചാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കോളേജ് യൂണിയന്‍ തെരിഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നും സംഘര്‍ഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡൻ്റ് കെ.എ. അഫ്‌സല്‍, അഴീക്കോട് മണ്ഡലം പ്രസിഡൻ്റ് എവിന്‍ സിന്റോ, എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ഒമര്‍, ഫാരി, നസീബ്, നസീഫ്, ഫയാസ്, കെ.എസ്.യു പ്രവരത്തകൻ സൗരവ് എന്നിവരുള്‍പ്പെടയുള്ളവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊടുങ്ങല്ലൂര്‍ താലൂക്കശുപത്രിയിലും ഇരിഞ്ഞാലക്കുട സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് എത്തിയ ശേഷമാണ് ഇരുവിഭാഗത്തെയും പിടിച്ചു മാറ്റിയത്. സംഘര്‍ഷമുണ്ടായ ബേക്കറിയില്‍ വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. കസേരയും ഗ്ലാസും മറ്റും തകര്‍ന്ന നിലയിലാണ്. എസ്.എഫ്.ഐയും കെ.എസ്.യും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് ബേക്കറി തകര്‍ത്തുവെന്നാരോപിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ സെന്ററില്‍ പ്രകടനവും നടത്തി. അതേ സമയം യൂത്ത് കോൺഗ്രസ്സ് – കെ എസ് യു പ്രവർത്തകരെ പോലീസിന്റെ സാന്നിധ്യത്തിൽ ആക്രമിച്ച എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ശക്തമായ നിയനടപടികൾ സ്വീകരിക്കണമെന്നും നാളെ തൃശ്ശൂരിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രതിഷേധം സമരം സംഘടിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ്സ് തൃശ്ശൂർ ജില്ല പ്രസിഡന്റ് ഹരീഷ് മോഹൻ അറിയിച്ചു.

Related posts

കയ്പമംഗലം വാഹനാപകടം: ശിവാലയയ്ക്കും ഹൈവെ അതോറിറ്റിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: കെ.കെ.വത്സരാജ് എം.എൽ.എ.

Sudheer K

പെരിഞ്ഞനത്ത് വാഹനാപകടം, മൂന്ന് പേർക്ക് പരിക്ക്

Sudheer K

തളിക്കുളം ബ്ലോക്ക്‌ തല അങ്കണവാടി പ്രവേശനോത്സവം.

Sudheer K

Leave a Comment

error: Content is protected !!