News One Thrissur
Updates

പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും.

 

കൊച്ചി : പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും. ടോള്‍ പിരിവ് വിലക്കിക്കൊണ്ടുള്ള ഉത്തരവിന്‍റെ കാലാവധി ഹൈക്കോടതി വെള്ളിയാഴ്ചവരെ നീട്ടി. ടോള്‍ പിരിവ് പുനരാരംഭിക്കുന്ന കാര്യത്തില്‍ വെള്ളിയാഴ്ച വിധി പറയാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അതേ സമയം ടോള്‍ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ടോള്‍ നിരക്ക് കുറയ്ക്കാന്‍ ദേശീയപാതാ അതോറിറ്റിക്കാണ് അധികാരമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചോയെന്ന് കോടതി ചോദിച്ചു. മുരിങ്ങൂരിലും ആമ്പല്ലൂരിലും ഇപ്പോഴും ഗതാഗതക്കുരുക്കുണ്ടെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു.

Related posts

കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിലെ ദീപ പ്രതിഷ്ഠയുടെ പുനസ്ഥാപനം വെള്ളിയാഴ്ച

Sudheer K

ഗുരുവായൂരിൽ വീട് കുത്തിത്തുറന്ന് മോഷണശ്രമം

Sudheer K

കുന്നത്തങ്ങാടിയിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അഞ്ച് കുറുനരികൾ ചത്തു.

Sudheer K

Leave a Comment

error: Content is protected !!