അരിമ്പൂർ: പഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്ഥാപിച്ച വാട്ടർ എ.ടി.എംൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷനായി. അഞ്ച് ലക്ഷം രൂപ ചിലവിൽ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. ഒരു രൂപയുടെ നാണയം നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളം ലഭിക്കും. അസിസ്റ്റൻ്റ് സെക്രട്ടറി ജെയിംസ് പീറ്റർ, വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു സഹദേവൻ, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ശോഭ ഷാജി, വാർഡംഗങ്ങളായ പി.എ. ജോസ്, സി.പി.പോൾ, കെ. രാഗേഷ്, ജില്ലി വിത്സൻ, സലിജ സന്തോഷ്, ഷിമി ഗോപി തുടങ്ങിയവർ പങ്കെടുത്തു.
previous post
next post
