News One Thrissur
Updates

തെരുവ് നായ ആക്രമണം; നടപടി സ്വീകരിക്കാത്ത മണലൂർ പഞ്ചായത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം.

കാരമുക്ക് :  മണലൂർ ഗ്രാമപഞ്ചായത്തിൽ തെരുവ് നായകൾ നിരവധി പേരേയും നിരവധി വളർത്തു മൃഗങ്ങളെയും ആക്രമിച്ച സാഹചര്യത്തിൽ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിട്ടും മണലൂർ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്, മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണലൂർ ഗ്രാമപഞ്ചായത്തിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി , ഡിസിസി ജനറൽ സെക്രട്ടറി കെ ബി ജയറാം ധർണ്ണ ഉദ്ഘാടനം ചെയ്തു, മണലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.വി അരുൺ അധ്യക്ഷത വഹിച്ചു, കോൺഗ്രസ് നേതാക്കളായ കെ കെ പ്രകാശൻ, റോബിൻ വടക്കേത്തല, മണലൂർ ഗ്രാമപഞ്ചായത്ത് യോഗത്തിൽ നിന്നും വാർഡ് മെമ്പർമാരായ പി.ടി ജോൺസൺ, ടോണി അത്താണിക്കൽ, ജോജു തേക്കാനത്ത്, പുഷ്പ വിശ്വംഭരൻ, കവിതാ രാമചന്ദ്രൻ, സുനിതാ ബാബു എന്നീ മെമ്പർമാർ പ്രതിഷേധ ധർണ്ണയിലേക്ക് ഇറങ്ങിവന്ന് പഞ്ചായത്തിനെതിരെ പ്രതിഷേധിച്ചു, വാസു വളാഞ്ചേരി, വേണു കൊച്ചത്ത്, സി എൻ പ്രഭാകരൻ, ഇന്ദിര ഉത്തമൻ, സ്റ്റീഫൻ നീലങ്കാവിൽ വി വി ജോൺസൺ, ജോസഫ് പള്ളിക്കുത്ത്, എന്നിവർ സംസാരിച്ചു

Related posts

സഹോദരങ്ങളെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Sudheer K

ചേർപ്പ് സ്റ്റേഷനിലെ ഇൻസ്പെക്ടർക്ക് സ്ഥലം മാറ്റം.

Sudheer K

നീന്തലിലെ വേഗക്കാരിക്ക് അനുമോദനവുമായി തൃപ്രയാർ സർഗ്ഗ സംസ്കൃതി

Sudheer K

Leave a Comment

error: Content is protected !!