News One Thrissur
Updates

ചേർപ്പ് സ്റ്റേഷനിലെ ഇൻസ്പെക്ടർക്ക് സ്ഥലം മാറ്റം.

ചേർപ്പ് : പോലീസ് സ്റേഷനിലെ ഇൻസ്പെക്ടറെ നിരന്തര പരാതികളുടെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റി.

കൂടുതൽ നടപടികൾക്കായി തൃശൂർ റൂറൽ എസ്.പിയും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ടുകൾ സമ്മർപ്പിച്ചു. ഇൻസ്പെക്ടർക്കെതിരെ സി.സി. മുകുന്ദൻ എംഎൽഎ വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമ്മർപ്പിച്ചിരുന്നു

ചേർപ്പ് സ്റ്റേഷനിൽ നിന്നും അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ഇതു സംബന്ധിച്ച് തൃശൂർ റൂറൽ ആഫീസിൽ നിന്ന് ഉത്തരവിറങ്ങി. ചേർപ്പ് ഗവ. ജൂനിയർ ബേസിക് സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായ വഴക്കിനെ തുടർന്ന് പരാതി നൽകാനെത്തിയ യൂണിയൻ തൊഴിലാളിയായ ദളിത് യുവാവ് സുരേഷിനെ ഇൻസ്പെക്ടർ മർദ്ദിച്ചിരുന്നു. സി.സി മുകുന്ദൻ എം.എൽ.എ യുടെ മുൻ പേഴസ് ണൽ സ്റ്റാഫ്സെക്രട്ടറി അസ്ഹർ മജീദിൻ്റെ മൊബൈൽ ഫോൺ അനുവാദം മില്ലാതെ പിടിച്ച് വെയ്ക്കുകയും ഇയാൾക്കെതിരെ വ്യാജ കേസ് ചുമത്തുകയയും ചെയ്ത സംഭവത്തിലും ഇൻസ്പെക്ടർക്കെതിരെ പരാതി ഉയർന്നിരുന്നു.

Related posts

പ്രേമൻ അന്തരിച്ചു.

Sudheer K

സീന അന്തരിച്ചു

Sudheer K

ശങ്കരനാരായണൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!