ഗുരുവായൂർ: പടിഞ്ഞാറെ നടയിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. നേരത്തെ മാവിൻചുവട് മേഖലയിൽ ആറ് പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നിരന്തരമായ പരാതികൾക്കിപ്പുറവും നഗരസഭ ഇതുവരെ ഫലപ്രദമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നതാണ് ജനങ്ങൾ ഉന്നയിക്കുന്ന ആരോപണം.
previous post
