News One Thrissur
Updates

ഷാഫി പറമ്പിൽ എംപിക്കു നേരെ പോലീസ് അതിക്രമം: മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വാടാനപ്പള്ളിയിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

വാടാനപ്പള്ളി: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ അതിക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.
വാടാനപ്പള്ളി സെന്ററിൽ നടന്ന പ്രകടനത്തിന്
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എസ് ദീപൻ മാസ്റ്റർ, ഡിസിസി ജനറൽ സെക്രട്ടറി കെ കെ ബാബു,ഡിസിസി ജനറൽ സെക്രട്ടറി സി എം നൗഷാദ്, മണ്ഡലം പ്രസിഡൻ്റു മാരായ അഡ്വ. എം എ മുസ്തഫ, എം ബി സൈതു മുഹമ്മദ്‌, പി പി സ്റ്റീഫൻ മാസ്റ്റർ, ജെൻസൺ ജെയിംസ്, നേതാക്കളായ സി എൽ ജോൺസൻ, ഒ ടി ഷംസുദീൻ, പി എം അഹമ്മദ് ഉണ്ണി, അലിമോൻ പുത്തൻപുരയ്ക്കൽ, മണികണ്ഠൻ മഞ്ചരമ്പത്ത്, വാസു വളാഞ്ചേരി, പി ഡി ബെന്നി, അബു കാട്ടിൽ, എൻ എ ഹസ്സൻ,എം എൽ സെബാസ്റ്റ്യൻ, ഐ പി പ്രഭാകരൻ,എൻ ജെ സേവിയർ,അലക്സ്‌ പ്ലാക്കൻ, റോബിൻ വടക്കേത്തല, സി എം രഘുനാഥ്‌,ഫൈസൽ വെങ്കിടങ്, ഹക്കിം, ബിബിഷ് പോൾ, വി കെ ഉസ്മാൻ, ഗിൽസ തിലകൻ, സുഗന്ധിനി ഗിരീഷ്, പുഷ്പ വിശ്വംഭരൻ ആർ ഇ എ നാസർ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് വാടാനപ്പള്ളി സെന്ററിൽ നടന്ന പ്രതിഷേധ സംഗമം ഡിസിസി ജനറൽ സെക്രട്ടറി കെ കെ ബാബു ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ എസ് ദീപൻ അധ്യക്ഷത വഹിച്ചു.സി എം നൗഷാദ്,അഡ്വ എം എ മുസ്തഫ, ജെൻസൺ ജെയിംസ് എന്നിവർ പ്രസംഗിച്ചു.
ശേഷം ശബരിമല സ്വർണ്ണകവർച്ചയിൽ പ്രതിഷേധിച്ച് പ്രതിഷേധാഗ്നി തെളിയിക്കലും നടന്നു

Related posts

മുറ്റിച്ചൂർ സ്റ്റാന്റിൽ നിർത്തിയിട്ട ഓട്ടോറിക്ഷ തകർത്തു.

Sudheer K

തൃപ്രയാറിൽ ഇരുചക്ര വാഹനം ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.

Sudheer K

വാടാനപ്പള്ളിയിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വെട്ടി പൊളിച്ച റോഡിലെ കുഴി മൂടിയില്ല; പ്രതിഷേധവുമായി കോൺഗ്രസ്.

Sudheer K

Leave a Comment

error: Content is protected !!