ചേർപ്പ് : ശബരിമലയിൽ നടന്ന സ്വർണ്ണ പാളി വേട്ടയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അവിണിശ്ശേരി മണ്ഡലം കമ്മിറ്റി വിശ്വാസ സംരക്ഷണ നാമജപ യാത്ര സംഘടിപ്പിച്ചു.
തൃത്താമരശ്ശേരി ശിവ ക്ഷേത്രത്തിൽ നിന്നും അയ്യപ്പ സ്വാമിയുടെ ഫോട്ടോയും, പുഷ്പാർച്ചനയും, ശാസ്താം പാട്ടോടും കൂടിയായിരുന്നു നാമ ജപ യാത്ര നടത്തിയത്.കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രിയൻ പെരിഞ്ചേരി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ. പി അനൂപ്, കെ ആർ ശ്രീനിവാസൻ, എ. ബി അനീഷ്, വി ഐ ജോൺസൺ, രാജൻ നടുവിൽ, എൻ ആർ ചന്ദ്രൻ, ചന്ദു സുരേന്ദ്രൻ, എൻ.ബി.ശ്രീജിത്ത്. ജോയ് പയ്യപ്പിള്ളി, സി കെ വിനോദ്, ജിനീഷ് , അതുൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ആനക്കല്ല് സെന്ററിൽ കർപ്പൂരം ഉഴിഞ്ഞ തേങ്ങ ഉടച്ചു പ്രതിഷേധവും നടത്തി
