News One Thrissur
Updates

ദേവസ്വം മന്ത്രിയുടെ രാജി: തളിക്കുളത്ത് കോൺഗ്രസിൻ്റെ പ്രതിഷേധ സംഗമം.

തളിക്കുളം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രി വാസവന്റെയും പ്രസിഡന്റ് പ്രശാന്തിന്റെയും രാജി ആവശ്യപ്പെട്ട് കൊണ്ട് തളിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി

പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ സംഗമം നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, നേതാകളായ ഹിറോഷ് ത്രിവേണി, ഗഫൂർ തളിക്കുളം, സി വി ഗിരി, രമേഷ് അയ്നിക്കാട്ട്, ഗീത വിനോദൻ, തുടങ്ങിയവർ സംസാരിച്ചു.

തളിക്കുളം മണ്ഡലം കോൺഗ്രസ്സ് ഹൗസിൽ നിന്ന് പന്തം കൊളുത്തി പ്രകടനത്തിന് മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, മീന രമണൻ, കെ ടി കുട്ടൻ, നീതു പ്രേം ലാൽ, എം കെ ബഷീർ, എ പി രത്നാകരൻ, വാസൻ കോഴിപ്പറമ്പിൽ, മദനൻ വാലത്ത്, ടി യു സുഭാഷ് ചന്ദ്രൻ, കബീർ അരവശ്ശേരി, ഷീജ രാമചന്ദ്രൻ, വി സി സുധീർ, എ പി ബിനോയ്‌, ജിംഷാദ് പി വൈ, കെ എ മുജീബ്, യു എ ഉണ്ണികൃഷ്ണൻ, പ്രകാശൻ പുളിക്കൽ, എൻ മദനമോഹനൻ, കെ കെ ഷൈലേഷ്, കെ എൽ ജോൺസൺ, ലൈല ഉദയകുമാർ, വി എ സക്കീറലി, തുടങ്ങിയവർ നേതൃത്വം നൽകി

Related posts

വെളുത്തൂർ നമ്പോർക്കാവ് ഭാഗവത സപ്താഹത്തിന് തുടക്കം

Sudheer K

അരിമ്പൂർ സ്വദേശി യുഎ ഇയിൽ അന്തരിച്ചു.

Sudheer K

141 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികൾക്ക് 15 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു

Sudheer K

Leave a Comment

error: Content is protected !!