News One Thrissur
Updates

സ്ഥാപനത്തിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തളിക്കുളം സ്വദേശിയുടെ 22 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ.

വാടാനപ്പള്ളി : സ്ഥാപനത്തിൽ വർക്കിങ്ങ് പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 22 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ.മലപ്പുറം കൊണ്ടോട്ടി ചെറുകാട് സ്വദേശി കോട്ടംപറമ്പത്ത് വീട്ടിൽ മുഹമ്മദ് ജാബിർ (37) എന്നയാളെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

തളിക്കുളം സ്വദേശി അറക്കൽ വീട്ടിൽ ഷറഫുദ്ദീൻ (53) എന്നയാളെ ഒമാനിയോ ഇന്റർനാഷ്ണൽ എന്ന സ്ഥാപനത്തിലെ വർക്കിങ്ങ് പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. 2022 ഒക്ടോബർ 11 ന് അഞ്ച് ലക്ഷം രൂപയും 2022 ഒക്ടോബർ 25 ന് മറ്റൊരു അഞ്ച് ലക്ഷം രൂപയും ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങിച്ചു. അതിന് ശേഷം ഒരു മാസം കഴിഞ്ഞ് തൃശൂർ എം.ജി റോഡിലുള്ള ഒമാനിയോ ഇന്റെർനാഷണൽ ഓഫിസിൽ വെച്ച് പന്ത്രണ്ട് ലക്ഷം രൂപയും പ്രതി നേരിട്ട് കൈപറ്റി . വർക്കിങ്ങ് പാർട്ട്ണറാക്കാതെയും കൊടുത്ത പണം തിരിച്ചു നൽകാതെയും തട്ടിപ്പ് നടത്തിയ സംഭവത്തിൽ പരാതി പ്രകാരം വാടാനപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണ സംഘം പാലക്കാട് നിന്നാണ് പ്രതിയെ പിടികൂടിയത്.

പരാതിക്കാരനായ ഷറഫുദ്ദീൻ കാളത്തോടുള്ള സുഹൃത്ത് വഴിയാണ് മുഹമ്മദ് ജാബിറിനെ പരിചയപ്പെട്ടത്. വർക്കിങ്ങ് പാർട്ണർ ആക്കിയാൽ മൂന്ന് മാസം കൂടുമ്പോൾ കണക്ക് നോക്കി ലാഭത്തിന്റെ 20 ശതമാനം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഷറഫുദ്ദീനിൽ നിന്നും ഇത്രയും തുക വാങ്ങിയത്.

പണം കൊടുത്ത് മൂന്ന് മാസത്തിന് ശേഷം അന്വേഷിച്ചപ്പോൾ വർക്കിങ്ങ് പാർട്ണർ ആക്കിയിട്ടില്ലായെന്നും മൂന്നു മാസത്തിന് ശേഷം കാര്യങ്ങൾ ശരിയാക്കാമെന്ന് പറയുകയായിരുന്നു. കാര്യങ്ങൾ ശരിയാക്കാത്തിനെ തുടർന്ന് ഷറഫുദ്ദീൻ തൃശൂർ സിറ്റി കമ്മീഷ്ണർക്കും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ആയതിന്റെ ഇരു കൂട്ടരെയും വിളിച്ച് സംസാരിച്ചതിൽ പണം തിരികെ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും നൽകിയില്ല. അതിന് ശേഷം 2023 ജൂൺ ഏഴിന് പരസ്പരം സംസാരിച്ച് പണം തിരികെ നൽകാമെന്ന് എഗ്രിമെന്റ് എഴുതുകയും പാലക്കാട് ബ്രാഞ്ചിലുള്ള ബാങ്കിന്റെ 10 ലക്ഷം 12 ലക്ഷം എന്നിങ്ങനെയുള്ള രണ്ട് ചെക്കുകൾ മുഹമ്മദ് ജാബിർ ഷറഫുദ്ദീന് നൽകിയിരുന്നു. എന്നാൽ ബാങ്കിൽ ചെന്നപ്പോൾ അക്കൗണ്ടിൽ പണമില്ല എന്ന അറിയിപ്പാണ് ലഭിച്ചത്.

ഫോണിൽ വിളിക്കുമ്പോൾ പണം നൽകാമെന്ന് പറയുന്നതല്ലാതെ മുഹമ്മദ് ജാബിറിൽ നിന്ന് പണം ലഭിക്കാത്തിനാലാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു , ജൂനിയർ എസ്. ഐ. സുബിൻ പി. ബെന്നി, ജി .എസ് .സി . പി . ഒ മഹേഷ്, സി. പി. ഒ അമൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Related posts

മണലൂർ സേവാഭാരതി, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നിർമിച്ച വീടിന്റെ സമർപ്പണം നാളെ

Sudheer K

രമേശ് ചെന്നിത്തലയുടെ മാതാവ് അന്തരിച്ചു.

Sudheer K

വസുമതി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!