News One Thrissur
Updates

അന്തിക്കാട്ടും ചാഴൂരിലും താമരകൃഷി കുളങ്ങളിൽ വ്യാപകമായി മീനുകൾ ചത്തു പൊങ്ങി; ദുർഗന്ധം മൂലം പരിസരവാസികൾ ദുരിതത്തിൽ.

അന്തിക്കാട് : കോൾമേഖലയോട് ചേർന്ന് താമരകൃഷി നടത്തുന്ന കുളങ്ങളിൽ മീനുകൾ വ്യാപകമായി ചത്തുപൊങ്ങി. അന്തിക്കാട് ശ്രീവരാഹരി ക്ഷേത്രത്തിന് തെക്കുവശത്തുള്ള കുളത്തിലും ചാഴൂർ വപ്പുഴ, ചേറ്റക്കുളം കുട്ടാടംപാടം എന്നിവിടങ്ങളിലുമാണ് മീനുകൾ ചത്തുപൊങ്ങിയത്. മീനുകൾ അഴുകി രൂക്ഷമായ ദുർഗന്ധമാണ് പരിസരമാകെ. താമരകൃഷി നടത്തുന്നവർ നിരോധിത കീടനാശിനികൾ കുളത്തിൽ പ്രയോഗിച്ചതാണ് മീനുകൾ വലിയതോതിൽ ചാവാൻ കാരണമെന്ന് പരിസരവാസികൾ പറയുന്നു. നീലക്കോഴിയുടെ ശല്യം കുറയ്ക്കാനും കുളത്തിനരികിലുള്ള പുല്ലുകൾ നശിക്കാനുമായി വീര്യം കൂടിയ രാസകീടനാശിനികൾ ഉപയോഗിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ജനവാസമേഖലയോട് ചേർന്നുള്ള ഈ കുളങ്ങളിലെ വിഷപ്രയോഗം സമീപത്തെ വീട്ടുകാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. കൂടാതെ കോൾമേഖലയിൽ മേയാൻ കൊണ്ടുവരുന്ന കന്നുകാലികൾ വെള്ളം കുടിക്കുന്നത് ഈ കുളങ്ങളിൽ നിന്നാണ്. വെള്ളത്തിൽ വിഷം കലർന്നതോടെ കന്നുകാലി കർഷകരും ആശങ്കയിലാണ്. പ്രശ്നത്തിൽ പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും ഉടൻ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts

തണ്ടപേര് സർട്ടിഫിക്കറ്റിന് അര ലക്ഷം കൈക്കൂലി; സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.

Sudheer K

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെത്തി.

Sudheer K

ആരോഗ്യ മന്ത്രിയുടെ രാജി: തൃപ്രയാറിൽ കോൺഗ്രസ് പ്രതിഷേധ സായാഹ്നം നടത്തി.

Sudheer K

Leave a Comment

error: Content is protected !!