തളിക്കുളം : ഗ്രാമപഞ്ചായത്ത് 2025 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോട്ടിലുകൾ ശേഖരിക്കുന്നതിനായി രണ്ടാം ഘട്ടത്തിൽ 32 ബോട്ടിൽ ബൂത്തുകൾ ആണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ 50 ബോട്ടിൽ ബൂത്തുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. “തെളിമയോടെ തളിക്കുളം” എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി സമൂഹത്തിൽ മാലിന്യ സംസ്കരണ സംസ്കാരം വളർത്തിയെടുക്കുന്നതിന് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർ ബിന്നി അറക്കൽ, തളിക്കുളം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സിനി, ഐആർടിസി കോഡിനേറ്റർ സുജിത്ത്, ഷഫീഖ്, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
