News One Thrissur
Updates

തളിക്കുളം ബ്ലോക്ക് പരിധിയിലെ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ഇ ഹെൽത്ത് മൊബൈൽ ആപ്പ് പരിശീലനം നടത്തി.

വാടാനപ്പള്ളി: തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്തിന്റെയും വാടാനപ്പള്ളി ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഇ ഹെൽത്ത് മൊബൈൽ ആപ്പ് പരിശീലനം നടത്തി. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സി. പ്രസാദ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ.ടി. സുജ അധ്യക്ഷത വഹിച്ചു. ഡി. എം. ഒ ഡോ. ശ്രീദേവി, ഡെപ്യൂട്ടി ഡി. എം. ഒ. ഡോ. ഷീജ, തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് കെ. ഗോപകുമാർ, ഹെൽത്ത് സൂപ്പർവൈസർ ടി. പി. ഹനീഷ്‌കുമാർ,പബ്ലിക് ഹെൽത്ത് നേഴ്സിംഗ് സൂപ്പർവൈസർ കെ. രജനി,
ഇ ഹെൽത്ത് ജില്ലാ അഡ്മിൻ പദ്മൻവെൽഎന്നിവർ സംസാരിച്ചു. പരിശീലനത്തിൽ തളിക്കുളം ബ്ലോക്ക് പരിധിയിലെ ഹെൽത്ത് സെന്ററുകളിൽ നിന്നും മെഡിക്കൽ ഓഫിസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പബ്ലിക് ഹെൽത്ത് നേഴ്‌സ്മാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ്മാർ, പി. ആർ. ഒ,എം. എൽ. എസ്. പി. നേഴ്‌സ്മാർ, എന്നിവർ പങ്കെടുത്തു.
പൊതു ജനങ്ങളുടെ അടിസ്ഥാന വിവരങ്ങളും ആരോഗ്യ വിവരങ്ങളും മൊബൈൽ ആപ്പ് വഴി ശേഖരിക്കുകയും ഓരോ വ്യക്തിക്കും പ്രത്യേക ആരോഗ്യ ഡാറ്റാ ബാങ്ക് തയ്യാറാക്കി സർക്കാർ ആശുപത്രി സേവനത്തിന് ഓൺലൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും , വിവിധ സർക്കാർ ആശുപത്രികളെ ഓൺലൈൻ വഴി ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഇ ഹെൽത്ത് മൊബൈൽ ആപ്പ് സംവിധാനം.

Related posts

അസിസ്റ്റന്റ് കളക്ടറായി എ.സി. പ്രീതി ചുമതലയേറ്റു

Sudheer K

റോസി അന്തരിച്ചു.

Sudheer K

പുകപരിശോധന സർട്ടിഫിക്കറ്റിന് ഇനി മൂന്ന് വർഷം വരെ കാലാവധി, പുതിയ ചട്ടങ്ങളുമായി കേന്ദ്രം

Sudheer K

Leave a Comment

error: Content is protected !!