News One Thrissur
Updates

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അഞ്ച് കുടിവെള്ള കിയോസ്ക്കുകൾ സ്ഥാപിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത്.

തളിക്കുളം: പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും വാട്ടർ കിയോസ്കുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ആദ്യഘട്ടത്തിൽ 6, 10,13,15,16 എന്നീ വാർഡുകളിലേക്കുള്ള 5 വാട്ടർ കിയോസ്കുകൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. വാട്ടർ കിയോസ്കുകളുടെ ഉദ്ഘാടനം തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ഐ സജിത നിർവഹിച്ചു. വിവിധ വാർഡുകളിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി കെ അനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ മനോഹരൻ, ജീജ രാധാകൃഷ്ണൻ , ഷൈജ കിഷോർ, ബിന്നി അറക്കലും അധ്യക്ഷത വഹിച്ചു. കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശങ്ങളിലേക്ക് തനത് കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒരു വാട്ടർ കിയോസ്ക്കിന്‌ 5 ലക്ഷം രൂപ വീതം 5 വാട്ടർ കിയോസ്കുകൾക്ക് 25 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ചിലവഴിച്ചത്. 13 വാട്ടർ കിയോസ്ക്കുകൾ ആണ് തളിക്കുളം പഞ്ചായത്തിൽ നിലവിലുള്ളത്. 2025 – 26 വർഷത്തെ പദ്ധതി പ്രകാരം 6 വാട്ടർ കിയോസ്ക്കുകൾ കൂടി പുതുതായി സ്ഥാപിക്കും. ഇതിനു പുറമേ 5 എസ് സി ഉന്നതി കേന്ദ്രങ്ങളിലേക്ക് തനത് കുടിവെള്ള പദ്ധതികൾ പണി പൂർത്തീകരിച്ച് അതിന്റെ അവസാന ഘട്ടത്തിലാണ്. 4, 5 വാർഡുകളായ കലാഞ്ഞി, പുളിയംതുരുത്ത് മേഖലയിലേക്ക് 1 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് ഈ ഭരണസമിതി കാലത്ത് പഞ്ചായത്ത് പൂർത്തീകരിച്ചത്. ചടങ്ങുകളിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ സി.കെ. ഷിജി, കെ കെ സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.

Related posts

മാമ്പുള്ളിയിൽ തെങ്ങ് വീണ് വീടിന് നാശ നഷ്ടം.

Sudheer K

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചാലക്കുടി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

Sudheer K

തൃപ്രയാർ ക്ഷേത്രത്തിൽ അംഗുലിയാങ്കം കൂത്ത് പുറപ്പാട് ആരംഭിച്ചു

Sudheer K

Leave a Comment

error: Content is protected !!