News One Thrissur
Updates

ജോലിക്ക് നിന്ന വീട്ടിൽ നിന്ന് ഒമ്പത് പവൻ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച യുവതി അറസ്റ്റിൽ.

ആളൂർ: ജോലിക്ക് നിന്ന വീട്ടിൽ നിന്ന് ഒമ്പത് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ.കടുപ്പശ്ശേരി സ്വദേശി കിഴുവാട്ടിൽ വീട്ടിൽ അജിത (54)യെയാണ് അറസ്റ്റ് ചെയ്തത്. ആളൂർ കടുപ്പശ്ശേരി കച്ചേരിപ്പടി സ്വദേശി തവളക്കുളങ്ങര വീട്ടിൽ നിധിലിൻ്റെ വീട്ടിലെ അലമാരയുടെ ലോക്കറിൽ നിന്ന് 9.75 പവൻ സ്വർണം മോഷണം പോയ സംഭവത്തിന് ആളൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത‌ കേസിലാണ് യുവതി പിടിയിൽ

പരാതിക്കാരന്റെ മാതാവ് അസുഖമായി ആശുപത്രിയിലായ സമയത്ത് വീട്ടുജോലി കൾ ചെയ്യാനായി അജിതയെ നിയോഗിച്ചിരുന്നു. ഈ സമയത്താണ് താക്കോൽ എടുത്ത് ലോക്കർ തുറന്ന് സ്വർണം മോഷ്ടിച്ചത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്‌ണകുമാറിൻറെ നേതൃത്വത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബ് ഷാജിമോൻ, എസ് ഐ. കെ പി ജോർജ്, ജി എസ് ഐ. ടി ജെയ്‌സൺ, ജി എ എസ് ഐ മിനിമോൾ, സി പി ഒമാരായ കെ എസ് സിനേഷ്, സനില എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

കുതിരാനിൽ മണ്ണിടിച്ചിൽ; എം എൽ എയും കളക്ടറും സ്ഥലം സന്ദർശിച്ചു.

Sudheer K

വിദ്യാർത്ഥികൾ കളിയാക്കിയതിന് വാടാനപ്പള്ളിയിലെ സ്കൂളിൽ കയറി കുട്ടികളെ ആകമിച്ച യുവാവ് അറസ്റ്റിൽ.

Sudheer K

ഗോപാലകൃഷ്ണൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!