News One Thrissur
Updates

ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി സമർപ്പിച്ചു.

ഗുരുവായൂർ: കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചു. വെള്ളികൊണ്ടുള്ള കൃഷ്ണമുടി  ഡോ. സദനം ഹരികുമാർ ആണ് സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കൃഷ്ണമുടി ഏറ്റുവാങ്ങി.

ദേവസ്വം വൈദിക സാംസ്കാരിക പ0നകേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പുതിരി , കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, വേഷം ആശാൻ എസ്. മാധവൻകുട്ടി, ക്ഷേത്രം അസി.മാനേജർ സി.ആർ ലെജുമോൾ, ശ്രീമതി വാസന്തി ഹരികുമാർ, ഇ എൻ നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

യുവതി വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

Sudheer K

മനക്കൊടിയിൽ തെങ്ങ് കടപുഴകി വീണ് കാർ തകർന്നു.

Sudheer K

അർജുൻ ആയെങ്കിക്കായി തൃശ്ശൂരിൽ വ്യാപക തിരച്ചിൽ.

Sudheer K

Leave a Comment

error: Content is protected !!