തൃശൂർ: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ ശബ്ദരേഖ വിവാദത്തിൽ നടപടിയുണ്ടാകും. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന് പാർട്ടി ഇന്ന് നോട്ടീസ് നൽകും. ശബ്ദ സന്ദേശത്തിലെ ആരോപണങ്ങളിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം. വിശദീകരണം എഴുതി നൽകാനാണ് നിർദ്ദേശം. ഇന്നലെയാണ് ഏറെ വിവാദമായ ശബ്ദരേഖ പുറത്തുവന്നത്. സിപിഎം മുതിർന്ന നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമാണ് ശബ്ദ സന്ദേശത്തിലുള്ളത്. ശരത് പ്രസാദിന്റെ വിശദീകരണം കേട്ടശേഷമായിരിക്കും തുടർനടപടികൾ. പാർട്ടി തലത്തിൽ കൂടുതൽ നടപടികൾക്ക് സാധ്യത.
previous post
