News One Thrissur
Updates

തകർന്ന അന്തിക്കാട് കടവാരം റോഡിലെ പാലം പുനർ നിർമിക്കും: സി.സി. മുകുന്ദൻ എംഎൽഎ.

അന്തിക്കാട്: ഏഴ് മാസം മുമ്പ് തകർന്ന അന്തിക്കാട് കോൾ പാടശേഖരത്തെ കടവാരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം അടിയന്തിരമായി പുനർനിർമ്മിക്കുമെന്നും ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്നും സി സി മുകുന്ദൻ എം എൽ എ അറിയിച്ചു.

പാലം തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും മന്ത്രിതല ഇടപെടലുകളുണ്ടായിട്ടും പാലം വിഷയം പരിഹരിക്കാത്തത് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട തിനെ തുടർന്ന് പാലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം എൽ എ.

കൃഷിയിറക്കുന്നതിൻ്റെ ഭാഗമായി വിത്തുൾപ്പടെയുള്ള സാധന സാമഗ്രികൾ കൊണ്ടു പോകേണ്ടത് ഈ പാലത്തിലൂടെയാണ്. ഈ പ്രശ്നം ചൂണ്ടികാട്ടി അന്തിക്കാട് പാടശേഖര സമിതി ഭാരവാഹികൾ നിരവധി തവണ കെ എൽ ഡി സി യെ സമീപിച്ചെങ്കിലും പാലം നിർമ്മിക്കുന്നതിനാവശ്യമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അന്തിക്കാട് പടവ് സെക്രട്ടറി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാലവുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും നൽകിയെന്നും ഇനി നടപടി സ്വീകരിക്കേണ്ടത് കെ ഡി എ ആണെന്നുമാണ് കെ എൽ ഡി സി അധികൃതർ പറയുന്നത്. നാട്ടുകാരനായ റവന്യു മന്ത്രി കെ രാജൻ ഉൾപ്പെടെയുള്ളവരെ കണ്ട് ആവശ്യമുന്നയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.തുടർന്നാണ് എം എൽ എ യുടെ ഇടപെടൽ ഉണ്ടായത്. പാടശേഖരത്തിലേക്ക് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സാധനസാമഗ്രികളും കൊണ്ടുപോകേണ്ടത് ഈ പാലം വഴിയാണെന്നതിനാൽ കൃഷിപ്പണി തുടങ്ങിയാൽ ഓവ് വെച്ച് മുകളിൽ മണ്ണിട്ടുറപ്പിച്ച് ഗതാഗതം പുന:സ്ഥാപിക്കേണ്ടിവരുമെന്ന ആശങ്കയും കർഷകർക്കുണ്ട്. ഇങ്ങിനെ ചെയ്ത് താൽക്കാലികമായി ഗതാഗതം പുന:സ്ഥാപിച്ചു കഴിഞ്ഞാൽ മഴക്കാലത്ത് വെള്ളത്തിൻ്റെ ഒഴുക്ക് നിലച്ച് പ്രദേശം വെള്ളക്കെട്ടിലാകുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്ക പരിഹരിക്കുമെന്നും എം എൽ എ പറഞ്ഞു. പാലം നിർമ്മിക്കാൻ ആവശ്യമായ ഫണ്ട് അനുവദിച്ചതിൽ പ്രദേശവാസികൾ എം എൽ എക്ക് നന്ദി പറഞ്ഞു.

Related posts

പ്ലസ്ടുവിന് 1200 ൽ 1200; ആര്യ കിഴുപ്പിള്ളിക്കര ഗ്രാമത്തിന് അഭിമാനമായി.

Sudheer K

തളിക്കുളത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

Sudheer K

തൃപ്രയാറിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!