News One Thrissur
Updates

മദ്യലഹരിയിൽ സുഹൃത്തിനെ മർദിച്ചയാൾ അറസ്റ്റിൽ

ചെന്ത്രാപ്പിന്നി: എടത്തിരുത്തി മുനയം ദ്വീപിൽ മദ്യലഹരിയിൽ സുഹൃത്തിനെ മുളവടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുനയം സ്വദേശി കോഴിപ്പറമ്പിൽ പ്രണവി (34)നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായി രുന്നു സംഭവം. മുനയം സ്വദേശിയായ കോലോത്തുംകാട്ടിൽ ബാലു (28) വിനാണ് മർദനമേറ്റത്. തലയിലും നെറ്റിയിലും ചെവിയിലും വയറിലും പരിക്കുണ്ട്. 8 സ്റ്റിച്ച് ഇട്ട ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി പ്രണവ് വധശ്രമം ഉൾപ്പടെ 27 ക്രിമിനൽ കേസിലെ പ്രതിയാണ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ്എച്ച്‌ഒ ആർ. ബിജു, എസ്ഐ ടി.അഭിലാഷ്, പ്രദീപ്, നൗഷാദ്, ജിഎസ്‌സിപിഒ സുനിൽകുമാർ, സി പിഒമാരായ ബിജു, മുഹമ്മദ് ഫറൂഖ്, സുർജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

രവി അന്തരിച്ചു.

Sudheer K

കെട്ടിടത്തിന് മുകളില്‍ കയറി അത്മഹത്യാഭീഷണി മുഴക്കിയ ആളെ താഴെയിറക്കി

Sudheer K

ഇടിമിന്നലിൽ ഒരുമനയൂരിൽ റസ്റ്റോറന്റ് കത്തി നശിച്ചു.

Sudheer K

Leave a Comment

error: Content is protected !!