News One Thrissur
Updates

കാട്ടൂരിൽ കാർ തടഞ്ഞ് ആക്രമണം; രണ്ടുപേർ പിടിയിൽ

കാട്ടൂർ: മുൻ വൈരാഗ്യത്തിൻ്റെ പേരിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കൊല പാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ. എടക്കുളം ചൂരക്കാട്ടുപടി സ്വദേ ശികളായ ഈശ്വരമംഗലത്ത് വീട്ടിൽ അഖിനേഷ് (27), പുത്തൻവീട്ടിൽ അസ്തിൻ (29) എന്നിവരെ യാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റുചെയ്തത്. എടക്കുളം സ്വദേശി കുന്നപ്പിള്ളി വീട്ടിൽ വിബി(26) നാണ് മർദനമേറ്റത്. വിബിന്റെ സുഹൃത്തായ ശരവണൻ അഖിനേഷുമായി നേരത്തേ തർക്കത്തിലേർ പ്പെട്ടപ്പോൾ വിബിൻ ഇടപെട്ടിരുന്നു. ഇതിന്റെ വൈര്യാഗത്തിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ എടക്കുളത്തുള്ള വിബിൻ്റെ വീടിനു സമീപം വെച്ചായിരുന്നു മർദനം. വിബിനും സുഹൃത്ത് അക്ഷയും സഞ്ചരിച്ച കാർ പ്രതികൾ തടഞ്ഞുനിർത്തി വിബിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

അഖിനേഷ് കാട്ടൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതകം, വധശ്രമം, അയുധം കൈവശം വയ്ക്കൽ, സ്ഫോടക വസ്തു കൈവശംവയ്ക്കൽ, മയക്കുമരുന്നു കച്ചവടം, അടിപിടി എന്നി ങ്ങനെ ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. അസ്മിൻ പോക്സോ, അടിപിടി, മയക്കു മരുന്നുപയോഗം എന്നിങ്ങനെ ആറ് ക്രി മിനൽക്കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്ഐ ബാബു, ജിഎസ്ഐ മാരായ നൗഷാദ്, ഫ്രാൻസിസ്, മിനി, ജിഎസ്. സിപിഒ മുഹമ്മദ് ഷൗക്കർ, സിജു, സിപിഒ ദീക്ഷിത് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Related posts

തൃപ്രയാർ ജലോത്സവം തിരുവോണനാളിൽ

Sudheer K

സ്കൂളിലെ സ്റ്റോർ റൂമിൽ നിന്ന് 250 കിലോ അരിയും പാചക പാത്രങ്ങളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Sudheer K

പുത്തൻപീടിക സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾക്കായി സഹവാസ ക്യാമ്പ്

Sudheer K

Leave a Comment

error: Content is protected !!