തൃപ്രയാർ: നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ ഓണച്ചന്ത ആരംഭിച്ചു. മുൻ എം എൽഎ കെ .വി.അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക്ക് അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് അഡ്വ.വി കെ ജ്യോതി പ്രകാശ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സി പ്രസാദ്, ബാങ്ക് വൈസ് പ്രസിഡൻ്റ് എ ജി സുഭാഷ്, എം എ ഹാരിസ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ പി ഐ സജിത, ടി കെ ചന്ദ്രബാബു, ശാന്തി ഭാസി, ബിന്ദു സുരേഷ്, സെക്രട്ടറി ലിജു കെ ജോസ് തുടങ്ങിയവർ സംസാരിച്ചു. പൊതു വിപണിയെക്കാൾ കുറഞ്ഞ ചെലവിൽ 21 ഇനങ്ങൾ സബ്സിഡി ,നോൺ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് 1600 രൂപയ്ക്ക് ഓണക്കിറ്റായാണ് നൽകുന്നത്. ബാങ്ക് ഹെഡ് ഓഫീസിലും തളിക്കുളം സെൻ്ററിലും ഓണവിപണി സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യ വിൽപ്പന ചന്ദ്രൻ വാലിപ്പറമ്പിലിന് കിറ്റ് കൈമാറി കെ വി അബ്ദുൾഖാദർ നിർവഹിച്ചു.
