News One Thrissur
Updates

കണ്ടശാംകടവ് ജലോത്സവം സെപ്റ്റംബർ 6 ന് ; ആഘോഷ പരിപാടികൾ 31 ന് തുടങ്ങും.

കണ്ടശ്ശാംകടവ്:ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്കായി നടക്കുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിൻ്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്നആഘോഷ പരിപാടിക്ക് ഈ മാസം 31 ന് വടം വലി മത്സരത്തോടെ തുടക്കം കുറിക്കുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ വി.എൻ. സുർജിത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത മാസം ഒന്നിന് രാവിലെ പത്തിന് വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഗ്രൂപ്പുകളുടെ പൂക്കള മത്സരം, രണ്ടിന് കൈകൊട്ടിക്കളി , മൂന്നിന് വൈകിട്ട് ആറിന് ഗാനമേള, നാലിന് കൂർക്കഞ്ചേരി ദൈവമക്കൾ ടീം അവതരിപ്പിക്കുന്ന നാടൻ കലാരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നാടൻപാട്ട്, അഞ്ചിന് സാംസ്‌കാരിക സമ്മേളനവും തൃശൂർ കലാസദൻ അവതരിപ്പിക്കുന്ന മെഗാ ഗാനമേള എന്നിവ നടക്കും. ആറിനാണ് ജലരാജാക്കൻമാരായ ചുണ്ടൻവള്ളങ്ങളെ പങ്കെടുപ്പിച്ചുള്ള ജലോത്സവം നടക്കുക.

ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി ഇത്തവണ ജില്ലാ പഞ്ചായത്തും ഡി.ടി.പി.സിയും ജില്ലാ ഭരണകൂടവും കൈകോർത്താണ് ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ജലോത്സവം സംഘടിപ്പിക്കുന്നത്. 26 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഉച്ചക്ക് രണ്ടിന് മന്ത്രി ഡോ. ആർ. ബിന്ദു ജലോത്സവം ഉദ്ഘാടനം ചെയ്യും, റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, മുരളി പെരുനെല്ലി എംഎൽഎ, സി.സി മുകുന്ദൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. ചുണ്ടൻ വള്ളങ്ങൾക്ക് പുറമെ ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗത്തിൽപ്പെട്ട വള്ളങ്ങളും, ഫ്ലോട്ടുകളും

നീന്തൽ മത്സരം എന്നിവയും ജലോത്സവത്തോടനുബന്ധിച്ച് നടത്തും. വാർത്താ സമ്മേളനത്തിൽ ട്രഷററായ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ് , പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ. വി. വിനോദൻ, സിമി പ്രദീപ്, ലത മോഹനൻ എന്നിവർ പങ്കെടുത്തു.

Related posts

കാണാതായ വ്യാപാരിയുടെ മൃതദേഹം വീട്ടുകിണറ്റിൽ കണ്ടെത്തി.

Sudheer K

ജോബ് അന്തരിച്ചു.

Sudheer K

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!