News One Thrissur
Updates

ആക്ട്സ് വാടാനപ്പള്ളി ബ്രാഞ്ചിൻ്റെ പത്താം വാർഷികവും പുതിയ ആംബുലൻസിന്റെ ഉദ്ഘാടനവും നടത്തി.

വാടാനപ്പള്ളി : ആക്ട്സ് വാടാനപ്പള്ളി ബ്രാഞ്ചിൻ്റെ പത്താം വാർഷികവും കെ. എസ്. എഫ്. ഇ സ്പോൺസർ ചെയ്ത പുതിയ ആംബുലൻസിന്റെ ഉദ്ഘാടനവും നടത്തി. മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആക്ട്സ് പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ അറക്കൽ അധ്യക്ഷത വഹിച്ചു. ആക്ട്സ് ജില്ലാ ജനറൽ സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ മേയറുമായ എം. കെ. വർഗീസ് , മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത്, വാടാനപ്പള്ളി സി.ഐ. എൻ. ബി ഷൈജു എന്നിവർ മുഖ്യാതിഥികളായിരുന്നു. ആക്ട്സ് ജനറൽ സെക്രട്ടറി മണികണ്ഠൻ മാത്തുകാട്ടിൽ , ട്രഷറർ ടി.എൽ. ജോസ് എന്നിവർ സാസാരിച്ചു. പത്ത് വർഷമായി അപകടങ്ങൾ ഒന്നും കൂടാതെ ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർ ഷിയാസിനെ എം.എൽ.എയും സി. ഐ. യും കൂടി പൊന്നാട അണിയിച്ചു ആദരിച്ചു.

Related posts

സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം.

Sudheer K

അന്തിക്കാട് ആശുപത്രി റോഡിലെ ദുരിതയാത്ര; കുഴിയിലെ വെള്ളക്കെട്ടിൽ കുളിച്ച് പ്രതിഷേധം.

Sudheer K

പുതുക്കാട് ഹോളിഡേ പാർക്ക്‌ ബാറിൽ സംഘർഷം: രണ്ട് പേർക്ക് പരിക്ക്, നാല് പ്രതികൾ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!