News One Thrissur
Updates

അജ്മാനിൽ വാഹനാപകടം: കൈപ്പറമ്പ് സ്വദേശി മരിച്ചു.

തൃശൂർ: അജ്മാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കൈപ്പറമ്പ് സ്വദേശി മരിച്ചു. കൈപ്പറമ്പ് പുത്തൂർ വാഴപ്പിള്ളി ഫ്രാൻസിസ് മകൻ രാജു (54) ആണ് മരിച്ചത്. അജ്മാൻ യൂണി ഗ്ലോബ് ലൊജിസ്റ്റിക്സിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ വേണ്ട നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Related posts

എടത്തിരുത്തിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ

Sudheer K

കണ്ടശ്ശാംകടവ് എസ്.എച്ച് ഓഫ് മേരീസ് സി.ജി എച്ച് എസ് സ്കൂളിൻ്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം

Sudheer K

ത്രേസ്യാമ്മ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!