News One Thrissur
Updates

തടി ലോറി മറിഞ്ഞു; തൃശൂർ- മുരിങ്ങൂർ ദേശീയ പാതയിൽ വൻ ഗതാഗതക്കുരക്ക്

തൃശൂർ: തൃശൂർ – മുരിങ്ങൂർ ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക്. വാഹനങ്ങളുടെ നിര മൂന്ന് കിലോമീറ്റർ വരെ നീണ്ടു. മുരിങ്ങൂർ ജംഗ്ഷനിൽ അടിപ്പാത നിർമാണം നടക്കുന്ന സ്ഥലത്തു നിന്നും നൂറു മീറ്റർ മാറി അങ്കമാലി ദിശയിലുള്ള സർവീസ് റോഡിൽ തടി ലോറി മറിഞ്ഞതാണ് ഗതാഗതക്കുരിക്കിന് വഴിവെച്ചത്. അപകടത്തിൽ വാഹനത്തിലെ ഡ്രെെവർ അടക്കം രണ്ടു പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പട്ടാമ്പിയിൽ നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി പോകുന്ന ലോറിയാണ് വെളളിയാഴ്ച രാത്രി 9.15 ഓടെ അപകടത്തിൽ പെട്ടത്. അടിപ്പാത നിർമാണവുമായി ബന്ധപെട്ട് വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന സർവീസ് റോഡിലെ കുഴിയിൽ തടിലോറി മറിയുകയായിരുന്നു. കുണ്ടും കുഴിയും അടയ്ക്കണമെന്നും വാഹനങ്ങളുടെ സുഗമ സഞ്ചാരം സാധ്യമാക്കണമെന്നുള്ള മാസങ്ങളായുള്ള മുറവിളിയോട് അധികൃതർ പുലർത്തുന്ന നിസംഗതയും അനാസ്ഥയുമാണ് അപകടത്തിന് കാരണം.

Related posts

സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം.

Sudheer K

ക്ഷീര കർഷകൻ കുഴഞ്ഞ് വീണു മരിച്ചു

Sudheer K

ചേർപ്പിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് തകർത്തു.

Sudheer K

Leave a Comment

error: Content is protected !!