മതിലകം : പുന്നക്കബസാർ പള്ളിക്ക് സമീപം റിട്ട. അധ്യാപകൻ തൈക്യാവിൽ മുത്തുക്കോയ തങ്ങൾ (70) അന്തരിച്ചു. ഭാര്യ: റഹീമബീവി. മക്കൾ: ഫാത്തിമ ബാനു, ബുഷറ ബീവി.
പെരിഞ്ഞനം ആർഎംവിഎച്ച്എസ്, പെരിഞ്ഞനം തുരുത്തി സെന്‍ട്രല്‍ എല്‍പിഎസ്, പുതിയകാവ് എഎംയുപിഎസ്, പനങ്ങാട് ഹൈസ്‌കൂള്‍, വെന്മേനാട് എംഎസ്എംഎസ്എച്ച്, വന്മേനാട് എഎംഎല്‍പിഎസ്. തുടങ്ങിയ വിദ്യാലയങ്ങളിലും കോഴിക്കോട് സര്‍വകലാശാലയില്‍ അഫസലുല്‍ ഉലമ എന്‍ട്രന്‍സ് അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .’യുഗപ്പകര്‍ച്ച’ എന്ന പേരില്‍ ഒരു കവിതാസമാഹാരം രചിച്ചിട്ടുണ്ട്. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 2:30ന്.
