ചേർപ്പ് : ബസിൽ നിന്ന് കളഞ്ഞു കിട്ടിയ യാത്രക്കാരിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ കൈ ചെയിൻ ഉടമയ്ക്ക് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി. അംഗൻവാടി അധ്യാപികയുംചേർപ്പ് പെരുമ്പിള്ളിശേരി തെക്കൂട്ട് ദിവ്യ സുനിലിൻ്റെ കൈ ചെയിനാണ് തിങ്കളാഴ്ച വൈകീട്ട് പെരുമ്പിള്ളിശേരിയിൽ നിന്ന് ബസ്സ് ‘യാത്രക്കിടെ നഷ്ടപ്പെട്ടത്. ഇതേതുടർന്ന് ഇവർ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യാത്രക്കാരിയുടെ കൈചെയിൻ നഷ്ടപ്പെട്ട വിവരം ബസ് ജീവനക്കാരുടെ മൊബൈൽ ഫോൺ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതോടെ യാത്രക്കാരി സഞ്ചരിച്ച അമ്മാടം റൂട്ടിൽ ഓടുന്ന സെൻ്റ് മേരീസ് ബസ്സിലെ ജീവനക്കാർ യാത്രക്കാരിയെ ഫോണിൽ ബന്ധപ്പെട്ട് തിരികെ നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ ‘ഇന്നലെ രാവിലെ ഈസ്റ്റ് സ്റ്റേഷനിലെ പോലീസ് ഉദ്യേഗസ്ഥരുടെ സാന്നിധ്യത്തിലും കൈ ചെയിൻ കൈമാറി.
previous post
