ന്യൂദൽഹി: മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ളതിൽനിന്ന് 50 ശതമാനം വർധിപ്പിക്കാനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
ഇതനുസരിച്ച് കേരളത്തിലെ ലോക്സഭാ സീറ്റുകൾ 20ൽ നിന്ന് 30 ആയി ഉയരും. ഒടുവിൽ പ്രസിദ്ധീകരിച്ച സെൻസസ് അടിസ്ഥാനമാക്കിയാകും മണ്ഡല പുനർനിർണയം നടത്തുകവനിതാ സംവരണത്തിനായി നീക്കിവയ്ക്കുന്ന മണ്ഡലങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിശ്ചയിക്കും. ഇതുസംബന്ധിച്ച തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും കൈക്കൊള്ളുക. മണ്ഡല പുനർനിർണയത്തിനായി പ്രത്യേക കമ്മീഷനും രൂപീകരിക്കും. വനിതാ സംവരണ പദ്ധതി മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ചാണ് നടപ്പാക്കുക
